Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ വിവാദം കൊഴുക്കുന്നു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ബ്ലോക്ക് പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണം എന്നാവിശ്യപെട്ടാണ് എല്‍ഡിഎഫ് ധര്‍ണ്ണ നടത്തിയത്. രാവിലെ ബ്ലോക്ക് ഓഫിസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. 

അഴിമതിക്കരായ ജീവനക്കാരെ സംരക്ഷിക്കുകവനാണ് ഭരണ സമതി തിടുക്കത്തില്‍ പ്രമേയം പാസ്സാക്കിയതെന്നും അഴിമതിയുടെ പങ്ക് പറ്റിയ ഭരണസമതി ജനങ്ങളോട് മാപ്പ് പറയണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്‌സുകള്‍ പോലും ഭരണ സമിതി ഉദ്യോഗസ്ഥരെ കൊണ്ട് തിരുത്തുകയാണ്, അംഗങ്ങള്‍ രേഖമൂലം ആവിശ്യപെട്ടിട് പോലും മിനിട്‌സും മാറ്റ് രേഖകളും നല്‍കാതെ സ്ഥിതിയാണ് ബ്ലോക്കില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.


.അതിനിടെ, കഴിഞ്ഞ ദിവസം എല്‍ഡിഎഫ് വനിതാ അംഗത്തിനെതിരെ യുഡിഎഫ് ഭരണസമിതി പ്രമേയം പാസാക്കി. പൂഞ്ഞാര്‍ ഡിവിഷന്‍ അംഗം രമ മോഹനെതിരെയാണ് ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് പ്രമേയം പാസാക്കിയത്.

സുതാര്യതല്ലായ്മയും, ചട്ടവിരുദ്ധവുമായിട്ടാണ് ബില്ലുകളും മറ്റു ഫണ്ടുകളും ഭരണ സമിതി പാസാക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ദൈനംദിന ചിലവിനുള്ള തുക ബിഡിഒ ഭരണ സമിതിയുടെ അറിവോടെ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റി ചിലവഴിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തിനങ്ങള്‍ക്കായി ആരംഭിച്ച സിഎഫ്എല്‍ടിസിയിലേക്കുള്ള ഉപകരണങ്ങള്‍ നടപടികള്‍ പൂര്‍ത്തീകരക്കാതെയാണ് വാങ്ങിച്ചതില്‍ അഴിമതിയുണ്ട്. ഇതെല്ലാം ചൂണ്ടികാട്ടിയാണ് രമ മോഹന്‍ വകുപ്പ് മന്ത്രിക്കും, വിജിലെന്‍സിനും മാറ്റ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിത് .

.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിജിലന്‍സിന്റെ കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തിയിരുന്നു. പരിശോധന നടത്തിയ വിജിലന്‍സ് സംഘം ബ്ലോക്ക് ജീവനകാരോട് ഫയലുകളും മറ്റ് രേഖകളുമായി അടിയന്തരമായി കോട്ടയം വിജിലന്‍സ് ഓഫിസിലെത്തണമെന് നിര്‍ദ്ദേശവും നല്‍കി. തുടര്‍ന്നാണ് യുഡിഫ് ഭരണസമതി പരാതി നല്‍കിയ വനിതാ അംഗത്തിനെതിരെ പ്രമേയം പാസ്സാക്കിയത്.

ധര്‍ണ്ണയില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോര്‍ജ്, പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.അക്ഷയ് ഹരി, ജെറ്റോ ജോസഫ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോര്‍ജ് അധ്യക്ഷനായി. മിനി സാവിയോ സ്വാഗതവും രമ മോഹന്‍ നന്ദിയും പറഞ്ഞു.


Post a Comment

0 Comments