Latest News
Loading...

ഈരാറ്റുപേട്ട ഡി കാറ്റഗറിയില്‍. ഒരാഴ്ചത്തേയ്ക്ക് നിയന്ത്രണം

ഈരാറ്റുപേട്ട നഗരസഭ ടിപിആര്‍ നിരക്കില്‍ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതോടെ നഗരസഭാ അതിര്‍ത്തികളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പോലീസ് വാഹനങ്ങള്‍ തടയുന്നില്ലെങ്കിലും നിയന്ത്രണം ഉണ്ടാവും. അതേസമയം, അതിര്‍ത്തികളിലല്ല, നഗരസഭയോട് ചേര്‍ന്ന് ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. 

രാവിലെ എംഇഎസ് ജംഗ്ഷനില്‍ എസ്‌ഐ എംഎച്ച് അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഈരാറ്റുപേട്ടയിലേയ്ക്കുള്ള പ്രധാന റോഡുകളായ കാഞ്ഞിരപ്പള്ളി റോഡ്, പാലാ റോഡ്, തൊടുപുഴ റോഡ് എന്നിവിടങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ചകളില്‍ ഈരാറ്റുപേട്ട മേഖലകളില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചത്തെ ടിപിആര്‍ നിരക്ക് 16.76 ആണ്. ബുധനാഴ്ച 6 പേര്‍ രോഗബാധിതരായപ്പോള്‍, ചൊവ്വാഴ്ച 41 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 17 പേര്‍ക്കും ഞായറാഴ്ച 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 

.ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതോടെ വ്യാപാരസ്ഥാപനങ്ങള്‍ക്കും നിയന്ത്രണം വന്നു. മേഖലയില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍

1.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ട കേന്ദ്ര,സംസ്ഥാന,സ്വയംഭരണ സ്ഥാപനങ്ങള്‍ , കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം.

2.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

3.അവശ്യസാധന (പലചരക്ക്) വില്‍പ്പന ശാലകള്‍, പഴം പച്ചക്കറി കടകള്‍, പാല്‍ ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ളു ഷാപ്പുകള്‍, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളില്‍
കഴിവതും ഹോം ഡെലിവറി പ്രോത്സാഹിക്കണം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.

4. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം. ജൂലൈ 24ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് അവധി ദിവസമായിരിക്കും.

5.ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.

.6.ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും.

7.രോഗികള്‍ അവരുടെ സഹായികള്‍, വാക്‌സിനേഷന് പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

8.കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

9.ലോക്ക് ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൈറ്റ് എന്‍ജിനീയര്‍മാര്‍/ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ അതത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യാം. ഈ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങണം


Post a Comment

0 Comments