Latest News
Loading...

വ്യവസായികളോടുള്ള സർക്കാർ സമീപനം പാർട്ടി നയം: പി.സി. ജോർജ്ജ്

കേരളത്തിൽ വ്യവസായത്തോടും വ്യവസായികളോടുമുള്ള സമീപനം സി.പി.ഐ.എമ്മിന്റെ നയപരമായ തീരുമാനമാണെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി.സി. ജോർജ്ജ് കേരള ജനപക്ഷം സെക്കുലർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ ലോകമെമ്പാടും പരാജയപ്പെട്ടിട്ടും ആ സിദ്ധാന്തങ്ങളെ മുറുകെ പിടിച്ച് സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ വ്യവസായങ്ങൾക്ക് എതിരെയും വ്യവസായികളെ ബൂർഷ്വകളായി കണ്ട് അവർക്കെതിരായ സമീപനം സ്വീകരിക്കുന്നത് കൊണ്ടുമാണ് കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലാതായി നിലനിൽക്കുന്നത്. 


ഈ നിലപാട് തുടർന്നാൽ വരും തലമുറ സി.പി.ഐ.എമ്മിനെ സംസ്ഥാനത്തു നിന്നും ആട്ടി ഓടിക്കുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ വ്യവസായ മേഖലയ്ക്ക് തുരങ്കം വയ്ക്കുന്ന സമീപനം സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്നും തുടർന്നാൽ തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയ കേരളത്തിന്റെ യുവതലമുറ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും പട്ടിണിയും തൊഴിലില്ലായ്മയുമാണ് കമ്മ്യൂണിസത്തിന് ഏറ്റവും നല്ല വളം എന്ന തിരിച്ചറിവാണ് പിണറായിയെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകാൻ പാരിപ്പിക്കുന്നതെന്നും പി.സി. ജോർജ്ജ് അഭിപ്രായപ്പെട്ടു. 


പാർട്ടി വർക്കിംഗ് ചെയർമാൻ ഇ.കെ ഹസ്സൻ കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് കോലടി, അഡ്വ. ജോർജ്ജ് ജോസഫ്, പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, സെബി പറമുണ്ട്, അഡ്വ. ഷൈജോ ഹസ്സൻ, കെ.എഫ്. കുര്യൻ, അഡ്വ. ഷോൺ ജോർജ്ജ്, അഡ്വ. സുബീഷ് ശങ്കർ, മേഴ്സി സൈമൺ. ഇ.ഒ. ജോൺ, ബെൻസി വർഗ്ഗീസ്, ജോർജ്ജ് വടക്കൻ, ജോൺസൺ കൊച്ചുപറമ്പിൽ, ബാബു എബ്രാഹം, ജോസ് പട്ടിക്കാട്, ഷാജി പാലാത്ത്, പി.എം. വത്സാജ്, ബേബി കൊല്ലകൊമ്പിൽ, മാത്യു കൊട്ടാരം, ജോസ് ഫ്രാൻസീസ്, പി.വി. വർഗ്ഗീസ്, സജി എസ്. തെക്കേൽ, സുരേഷ് പലപ്പൂർ, നസീർ വയലുംതലക്കൽ, റെനീഷ് ചൂണ്ടച്ചേരി, ഇന്ദിര ിവദാസ്, നിവിൻ മാത്യു, ജോർജ്ജ് സെബാസ്റ്റ്യൻ, എ.കെ. പവിത്രൻ, എബി മലഞ്ചെരുവിൽ, സച്ചിൽ ജെയിംസ്, ബോബി അരികുപുറം, റഷീദ് അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.