Latest News
Loading...

ജോസ് കെ മാണി ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പി സി ജോര്‍ജ്ജ്.

മാന്യതയുണ്ടെങ്കില്‍ ജോസ് കെ മാണി ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പി സി ജോര്‍ജ്ജ്. പിണറായി കെ എം മാണിയുടെ വിധവയോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും പി സി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു. യുഎഫില്‍ നിന്നും അപമാനമുണ്ടായതിന്റെ പേരില്‍ മുന്നണി വിട്ട ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് എല്‍ഡിഎഫില്‍ നിന്നും അതിലും വലിയ അപമാനമാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

ജോസ് കെ മാണിയുടെ പാര്‍ട്ടി മുന്നണിയില്‍ ഉള്ളപ്പോഴാണ് കെ എം മണി അഴിമതിക്കാരനാണെന്ന് പറയുന്നത്. ഒന്നുകില്‍ ജോസ് കെ മാണി അത് അംഗീകരിക്കണം. അല്ലെങ്കില്‍ മുന്നണി വിടാന്‍ തയ്യാറാകണമെന്ന് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കെ എം മാണിയുടെ വിധവയോട് പിണറായി മാപ്പ് പറയണം. കര്‍ഷകരുടെ ആവശ്യം ഉയര്‍ത്തിക്കാട്ടിയിരുന്ന വലിയ നേതാവിനെയാണ് ഇടതു മുന്നണി അപമാനിച്ചിരിക്കുന്നത്. 




Post a Comment

0 Comments