Latest News
Loading...

പാലാ നഗരത്തിലെ പൂച്ചട്ടികള്‍ അടിച്ചുതകര്‍ത്തു

പാലാ നഗരത്തില്‍ മഹാറാണി ജംഗ്ഷനിലെ റൗണ്ടാനയില്‍ സ്ഥാപിച്ചിരുന്ന പൂച്ചട്ടികള്‍ രാത്രിയില്‍ അടിച്ചുതകര്‍ത്തു. നഗരസഭായാണ് റൗണ്ടാനയില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ചിരുന്നത്. റൗണ്ടാനയ്ക്ക് ചുറ്റിലും സ്ഥാപിച്ചിരുന്ന ചട്ടികള്‍ റോഡിലടിച്ച് പൊട്ടിക്കുകയായിരുന്നു. 

ചെടിച്ചട്ടികള്‍ നശിപ്പിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണ് ചട്ടികള്‍ നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 

മേലുകാവ് മേച്ചാൽ, പുത്തൻമാനായിൽ അലിൻ ആണ് പിടിയിലായത്. ജീവനക്കാരെത്തി റോഡില്‍ നിരന്നു കിടന്ന ചട്ടികളും ചെടികളും നീക്കം ചെയ്തു. 

നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെടിച്ചട്ടികള്‍ സ്ഥാപിച്ചത്. വേനല്‍ക്കാലത്ത് വെള്ളം ഒഴിക്കുന്നത് അടക്കം പരിപാലനത്തിന് ആളുകളും ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ ഇതെല്ലാം ഇല്ലാതായി. ചട്ടികള്‍ പലതും വാഹനമിടിച്ച് തകര്‍ന്നു. ചെടികള്‍ വാഹനത്തിലെത്തിയവര്‍ പറിച്ചുകൊണ്ട് പോയതോടെ പല ചെടിച്ചട്ടികളും ചട്ടികള്‍ മാത്രമായി അവശേഷിക്കുകയും ചെയ്തു.


Post a Comment

0 Comments