Latest News
Loading...

വിവാദങ്ങളെ ഭയന്ന് പിന്നോട്ടില്ല. സർക്കുലറുമായി പാലാ രൂപത


അഞ്ചോ അതിൽ കൂടുതലോ കുട്ടികളുള്ള ദമ്പതികൾക്ക് സാമ്പത്തിക സഹായം നല്കാനുള്ള തീരുമാനവുമായി പാലാ രൂപത മുന്നോട്ട്. കഴിഞ്ഞദിവസം ഇറങ്ങിയ പോസ്റ്റർ വിവാദമായതോടെ പിൻവലിച്ചെങ്കിലും ഇ തിൽ കൂടുതൽ വിശദീകരണവുമായി ഇന്ന് രൂപതാ മെത്രാന്റെ സർക്കുലർ പുറത്തിറങ്ങി. ഇത് ഞായരാഴ്ച പള്ളികളിൽ വായിക്കണമെന്നും നിർദേശമുണ്ട്.

സർക്കുലറിന്റെ പൂർണരൂപം

കുടുംബ വർഷം : പാലാ രൂപത നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ

മിശിഹായിൽ പ്രിയ വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരങ്ങളേ, കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. ഒരു കുടുംബത്തിന്റെ സൗഭാ ഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങൾ തന്നെയാണ്. ദൈവം നല്കുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവ്വം സ്വീകരിക്കണം. ഓരോ കുഞ്ഞിന് ജന്മം നല്കുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മാതാ പിതാക്കൾ പങ്കാളിയാവുകയാണ്. ഉത്തരവാദിത്വപൂർണ്ണമായ മാതൃപിതൃഘടക ങ്ങൾ അടിസ്ഥാനമാക്കികൊണ്ട് ദൈവം നല്കുന്ന കുഞ്ഞുങ്ങളെ സന്തോഷ പൂർവ്വം സ്വീകരിച്ച് വളർത്തുവാൻ മാതാപിതാക്കൾക്ക് കടമയുണ്ട്.

2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ കുടുംബവർഷമായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ഇനിമുതൽ എല്ലാ വർഷവും ഗ്രാൻഡ് പേരെന്റ്സ് & എൽഡേഴ്സ് ദിനമായി ആചരിക്കണമെന്ന് മാർപാപ്പാ നിർദ്ദേശി ച്ചിരിക്കുന്നു.

കുടുംബങ്ങൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കാലമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ഇന്ന് വളരെ ക്ലേശകരമായ ദൗത്യങ്ങളാണ്. കൂടുതൽ കുഞ്ഞുങ്ങൾ ഉളള കുടുംബ ങ്ങൾക്ക് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഒരു ആശ്വാസം എന്ന നിലയിലും കുടുംബ വർഷക്ഷേമ പദ്ധതികൾ എന്ന നിലയിലും ഏതാനും കർമ്മപദ്ധതികൾ പാലാ രൂപതയിൽ നടപ്പിലാക്കുന്ന കാര്യം നിങ്ങളെ സന്തോ ഷപൂർവ്വം അറിയിക്കുന്നു.

1. 2000 നു ശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദമ്പതികൾക്ക് അഞ്ചോ അതിൽ കൂടുതലോ കുട്ടികൾ ഉണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം, 2021 ഓഗസ്റ്റ് മുതൽ പാലാ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റുവഴി ലഭിക്കുന്നു.


.2. പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളിൽ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്പതികളിൽ ഒരാൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് രൂപതവക ചേർപ്പുങ്കലിലുളള മാർ സ്ലീവാ മെഡിസിറ്റിയിൽ ജോലികളിൽ മുൻഗണന ലഭിക്കുന്നു.

3. പാലാ രൂപതയുടെ ആഭിമുഖ്യത്തിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലും, പാലാ രൂപതാംഗങ്ങളായ ദമ്പതികളുടെ നാലാമത്തേതും തുടർന്നുമുള്ള പ്രസവത്തിനായി അഡ്മിറ്റ് ആകുന്നതു മുതൽ ഡിസ്ചാർജ് ആകുന്നതുവരെയുള്ള ചിലവുകൾ സൗജന്യമായി നൽകപ്പെടുന്നു.

4. പാലാ രൂപതയുടെ ചേർപ്പുങ്കലിലുള്ള മാർ സ്ലീവാ നേഴ്സിങ് കോളേജിൽ കാലാകാലങ്ങളിൽ ഗവൺമെന്റിന്റെ നിയമങ്ങൾക്കനുസൃതമായി പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ പാലാ രൂപതയിലെ കുടുംബങ്ങളിൽ നിന്നുള്ള നാലാമതു മുതലുള്ള കുട്ടികളുടെ പഠന ചിലവുകൾ സൗജന്യമായി നൽകപ്പെടുന്നു.

.5. പാലാ രൂപതയിലെ ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ രൂപതയുടെ സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലും ഹോട്ടൽ മാനേജ്മെൻറ് കോളേജിലും അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീ സൗജന്യമായി രിക്കും.

6. 2000 വർഷം മുതൽ കുടുംബവർഷമായ 2021 വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളിൽ നാലാമതോ, അതിനു ശേഷമോ ജനിക്കുന്ന കുട്ടികളിൽ സാമ്പത്തിക വിഷമത അനുഭവിക്കുന്നവർക്ക് നിർദ്ദിഷ്ഠ യോഗ്യ തകളും ഗവൺമെന്റിന്റെ അതാത് സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമ നുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന പരിഗണന നല്കുന്നതാണ്.


Post a Comment

0 Comments