Latest News
Loading...

പാലായിലെ " ലണ്ടൻ ബ്രിഡ്ജ് " നഗരസഭയെ ഏൽപിക്കണമെന്ന് പ്രമേയം അവതരിപ്പിക്കും



സർക്കാരിൻ്റെ ഗ്രീൻ ടൂറിസം പദ്ധതിയിലുള്ള പാലാ ബസ്സ്റ്റാൻഡി നു സമീപമുള്ള ലണ്ടൻ ബ്രിഡ്ജ് നഗരസഭയെ ഏൽപിക്കണമെന്ന് കാൺസിലിൽ പ്രമേയം അവതരിപ്പിക്കാനും ഇതിൻ്റെ രണ്ടാം റീച്ച് പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും LDF പാർലമെൻ്ററി പാർട്ടിയിൽ തീരുമാനം.

മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര, സി പി എം ഏരിയാ സെക്രട്ടറി പി എം ജോസഫ്, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവൻ ,സി പി ഐ ലോക്കൽ സെക്രട്ടറി പിഎൻ പ്രമോദ്, വൈസ് ചെയർമാൻ സിജി പ്രസാദ്, ജയപ്രകാശ്, കെ ആർ ബാബു കൗൺസിലർമാരായ ബിനു പുളിക്ക കണ്ടം, ഷാജു തുരുത്തൻ, ലീനാ സണ്ണി, ബിജി ജോജോ, തോമസ് പീറ്റർ,
ബൈജു കൊല്ലംപറമ്പിൽ, ബിന്ദു മനു, നീനാ ചെറുവള്ളിൽ, സാവിയോ കാവുകാട്ട്, മായാ പ്രദീപ്, സന്ധ്യാ ആർ,ജോസ് ചീരാംകുഴി , ജോസിൻ ബിനോ, സതി ശശികുമാർ.ഷീബാജിയോ എന്നിവർ പങ്കെടുത്തു.
 
പ്രമേയം:
----- ---- - - - - -
പാലാ നഗരഹൃദയ ഭാഗത്ത് ഏവരും ശ്രദ്ധിക്കുന്ന തരത്തില്‍ നഗര സൗന്ദര്യവൽക്കരണം കൂടി ലക്ഷ്യം വച്ച് കേരളാ സര്‍ക്കാര്‍ ടുറിസം ഡിപ്പാര്‍ട്ടുമെന്റ് കോട്ടയം ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പ്രൊജക്ടിൽ ഉള്‍പ്പെടുത്തി മനോഹമായ ഒരു മോഡൽ പാലവും (ഇതിൻ്റെ രണ്ടാം റീച്ച് നടപ്പാക്കേണ്ടതുണ്ട്) പൊതുജനങ്ങള്‍ക്കായി അനുബന്ധ അമിനിറ്റി സെൻ്റെറും മിനി പാർക്കും പൂര്‍ത്തിയാക്കി ഒരു വർഷം മുൻപ് ഉദ്ഘാടനം നിര്‍വ്വഹിച്ചതാണ്.


. എന്നാൽ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. ഇവിടം കാടുപിടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. ടി സംരംഭത്തിന്റെ നടത്തിപ്പ് പാലാ നഗരസഭയ്ക്ക് ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് വിട്ടുതരുകയാണെങ്കില്‍ ഈ കേന്ദ്രം വൃത്തിയായും മനോഹരമായും ഉപകാരപ്രദമായും സംരക്ഷിക്കപ്പെടാമായിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് ഉല്ലാസത്തിനും വിശ്രമത്തിനും ഉപയോഗിക്കാനും കഴിയുമായിരുന്നു.

.ആയതിനാല്‍ നിയമവശങ്ങള്‍ പരിശോധിച്ച് നഗരസഭയ്ക്ക് അധിക  ബാദ്ധ്യത വരാത്ത വിധം ഈ സംരംഭം ടൂറിസം വകുപ്പില്‍ നിന്നും പാലാ നഗരസഭയ്ക്ക് വിട്ടുകിട്ടുന്നതിലേക്ക് കേരള ടൂറിസം വകുപ്പിനോടും കോട്ടയം ഗ്രീൻ ടൂറിസം പ്രൊജക്ടിനോടും അപേക്ഷിക്കുന്നതിനും തുടർ നടപടി ക്രമങ്ങള്‍ ഈ കൗണ്‍സില്‍ തീരുമാനിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 


അവതാരകന്‍ ബൈജു കൊല്ലംപറമ്പില്‍
കൗണ്‍സിലർ 
വാര്‍ഡ് 6 - പുലിമലക്കുന്ന് 

അനുവാദകന്‍ : ബിജി ജോജോ
കൗണ്‍സിലര്‍ 
വാര്‍ഡ് 20 - ളാലം


Post a Comment

0 Comments