Latest News
Loading...

ഗൃഹസദസ്സ്' ഓൺലൈൻ രംഗവേദി മണിയംകുന്ന് സ്കൂളിൽ

മണിയംകുന്ന്: കൊവിഡ് മഹാമാരി സൃഷ്ടിച്ച എകാന്തതയിൽ നിന്നും കുട്ടികൾക്ക് മോചനം നൽകി അവരുടെ നാനാവിധത്തിലുള്ള കഴിവുകൾ കുടുംബസദസ്സിലൂടെ സഹപാഠികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുവാൻ മണിയംകുന്ന് സ്കൂൾ അവസരം ഒരുക്കുന്നു. ജൂലൈ 30ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന 'ഗൃഹസദസ്സിൽ ' സ്കൂൾ മാനേജർ റവ.ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയിൽ അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് മെംബർ P.R അനുപമ ഉദ്ഘാടനം നടത്തും. PTA പ്രസിഡൻ്റ് ശ്രീ.ജോയി ഫിലിപ്പ് ആശംസ അർപ്പിക്കും. തുടർന്ന് ആറാം ക്ലാസ്സിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടും. ഹെഡ്മിസ്ട്രസ് സി.സൗമ്യനേതൃത്വം അവലോകനം നടത്തും.നേതൃത്വം അധ്യാപകരായ ലിൻസി,   ജിസ്ബി ആണ്