Latest News
Loading...

ടോമി ഈറ്റത്തോട് തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌

തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരള ജനപക്ഷം നേതാവ്  ടോമി സെബാസ്റ്റ്യൻ ഈറ്റത്തോടിനെ തിരഞ്ഞെടുത്തു. മൂന്നിനെതിരെ പത്ത് വോട്ടുകൾക്കായിരുന്നു വിജയം.

 
.കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പഞ്ചായത്ത്‌ അംഗം കൂടിയായ ലിസി തോമസ് അഴകത്ത് കേരള കോൺഗ്രസ്‌ മാണി വിഭാഗത്തിന്റെ പ്രസിഡന്റ്‌ സ്‌ഥാനാർത്ഥി ജോസ് പുറത്തേമുതുകാട്ടിലിനെയാണ് പിന്തുണച്ചത് .ജനപക്ഷത്ത് നിന്നും കാലുമാറിയ സെബാസ്റ്റ്യൻ വിളയാനിയുടേത് ഉൾപ്പെടെ മൂന്ന് വോട്ടുകളാണ് മാണി വിഭാഗത്തിന് ലഭിച്ചത്.

.ടോമി ഈറ്റത്തോട് തിടനാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്നു. കഴിഞ്ഞ 9 വർഷക്കാലമായി ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്ന ആളാണ്.കേരള ജനപക്ഷം നേതാവും ജെ.സി.ഐ കാളകെട്ടി ടൗൺ ചാപ്റ്റർ മുൻ പ്രസിഡണ്ടും അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകനുമാണ്...



Post a Comment

0 Comments