Latest News
Loading...

പാലാ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി

.പാലാ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി. വനം-വന്യജീവി വകുപ്പിന് കീഴിലുള്ള സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൻ്റേതാണ് നക്ഷത്ര വനം പദ്ധതി.

വനങ്ങൾക്ക് പുറത്ത് വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായണ് കേരള സർക്കാരിൻറെ വനം-വന്യജീവി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നക്ഷത്രവനം പദ്ധതി വിവിധയിടങ്ങളിൽ നടപ്പാക്കി വരുന്നത്. ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂളിൽ ആരംഭിച്ച പദ്ധതി മാണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്തു.

അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾക്കായി പ്ളാവും കാഞ്ഞിരവും കരിങ്ങാലിയും വേങ്ങയും അത്തിയും മുതൽ ഇരിപ്പ വരെയുളള വിവിധയിനത്തിൽപ്പെട്ട 27 വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.

പാറേക്കാവ് ദേവീക്ഷേത്രവുമായി സഹകരിച്ചണ് പദ്ധതി. ഉദ്ഘാടന ചടങ്ങിൽ അംബിക വിദ്യാഭവൻ പ്രസിഡണ്ട് എൻ കെ മഹാദേവൻ അധ്യക്ഷത വഹിച്ചു. പൊൻകുന്നം സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ.വി. രതീഷ്, പൊൻകുന്നം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗണേഷ് പി, കോട്ടയം നേച്ചർ സൊസൈറ്റി സെക്രട്ടറി ഡോ. എൻ ഉണ്ണികൃഷ്ണൻ, കടനാട് പഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലക്കൽ., സുകമരൻ നായർ, സി.എസ് പ്രദിഷ്  ചടങ്ങിൽ പങ്കെടുത്തു.

ഓരോ വൃക്ഷത്തിന്റെയും ചുവട്ടിൽ ജന്മനക്ഷത്രങ്ങളുടെയും പേരുകൾ പതിപ്പിച്ച ബോർഡുകളും സ്ഥാപിക്കും.
നാട്ടിൽനിന്ന അന്യമായിക്കൊണ്ടിരിക്കുന്നതും വനങ്ങളിൽ മാത്രം ഉള്ളതുമായ വിവിധയിനം വൃക്ഷത്തെകളും ഇവിടെ പരിപാലിക്കുവാനാണ് സ്കൂളധികൃതരുടെ തിരുമാനം


.

Post a Comment

0 Comments