Latest News
Loading...

ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം




ഈരാറ്റുപേട്ട. സച്ചാർ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക - പിന്നോക്ക സ്കോളർഷിപ്പ് തുക എകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യാനുപാതിക പ്രതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം   ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ  ഉദ്ഘാടനം ചെയ്തു.
 
.മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്സാർ മുരിക്കോലിൽ അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ റിയാസ് പ്ലാംമൂട്ടിൽ,വി.പി നാസർ, അബ്ദുൽ ബാസിത്ത്,കെ.എ മാഹിൻ (യൂത്ത് ലീഗ്), പി.എ ഹാഷിം (കെ.എൻ.എം),അർഷദ് (സോളിഡാരിറ്റി ),മുഹമ്മദ് ഷാഫി (എസ്.കെ.എസ്.എസ്.എഫ്.), അക്ബർ സ്വലാഹി (ഐ.എസ്.എം), വി.പി മജീദ്,അമീൻ പിട്ടയിൽ,ഹസീബ് എസ്.ആർ.കെ,റാസി പുഴക്കര, മാഹിൻ കടുവാമൂഴി എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments