Latest News
Loading...

ഡോക്ടർ ജനാർദ്ദനൻ നായരെ , തോമസ് ചാഴിക്കാടൻ MP ആദരിച്ചു.

ഇന്ത്യാ ഗവൺമെന്റ് മെഡിക്കൽ അസസ്മെന്റ് & റേറ്റിംഗ് ബോർഡ് ഫോർ ഹോമിയോപ്പതി പ്രസിഡന്റായി കേരളീയനായ ഡോക്ടർ. ജനാർദ്ദനൻ നായർ തിരഞ്ഞെടുക്കപ്പെട്ടത് കേരളീയർക്ക് ആകെ അഭിമാനമാണെന്ന് തോമസ് ചാഴിക്കാടൻ MP പറഞ്ഞു. 

ആയുഷ് മിനിസ്ട്രിയിലെ ഏറ്റവും ഉന്നതമായ ഈ സ്ഥാനം നാളിതുവരെ ഒരു കേരളീയനും ലഭ്യമായിട്ടില്ല. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ കിടങ്ങൂർ സ്വദേശിയായ ഡോക്ടർ ജനാർദ്ദനൻ നായർ ഈ സ്ഥാനത്ത് എത്തുമ്പോൾ ആതുര സേവന രംഗത്ത് അദ്ദേഹം ചെയ്ത സേവന പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരമാണ്.

കേരളത്തിൽ ഹോമിയോ, ആയുർവേദം, അലോപ്പതിക്ക് തുല്യ സ്ഥാനമാണുളളത് അതിൽ ഹോമിയോ ചികിൽസാ പദ്ധതി രോഗം വരാതെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും' ഈ മഹാമാരി കാലത്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ജനാർദ്ദനൻ ഡോക്ടറെ പ്രത്യേകം അഭിനന്ദിക്കുന്നതായും ചാഴിക്കാടൻ പറഞ്ഞു.

സാധാരണക്കാർക്ക് വലിയ ചിലവില്ലാതെ ചികിൽസയ്ക്ക് ആശ്രയിക്കുന്നതും ഹോമിയോപ്പതിയാണ് ഒരു ഡോസ് മരുന്നിന് 18 കോടി രൂപ ആവശ്യം വന്ന മുഹമ്മദ് എന്ന കൊച്ചു കുട്ടി നമ്മുടെ മുൻപിൽ ഉദാഹരണമായി ഉണ്ടെന്നും MP ചൂണ്ടി കാട്ടി.ഇ ന്ത്യയിൽ പൊതുവേയും കേരളത്തിൽ പ്രത്യേകിച്ചും ഹോമിയോ ചികിൽസയ്ക്ക് കൂടുതൽ സൗകര്യങ്ങളും  പഠന പദ്ധതികളും ആരംഭിക്കാൻ ഡോക്ടർ ജനാർദ്ദനൻ നായർക്ക് കഴിയട്ടെ എന്ന് തോമസ് ചാഴിക്കാടൻ MP ആശംസിച്ചു.
 

കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി മാത്യു കീക്കോലിൽ , എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ്റ ദിലീപ് കുമാർ, കുറിച്ചി ആതുരാ ശ്രമം എൻ എസ് എസ് കോളജ് സൂപ്രണ്ട് ഡോക്ടർ ബി. വേണുഗോപാൽ, പ്രദീപ് വലിയ പറമ്പിൽ , പി. രാധാകൃഷ്ണ കുറുപ്പ്, പി.റ്റി ജോസഫ് പുറത്തേൽ , മത്തായി മംഗലത്ത് ,തോമസു കുട്ടി കടുപ്പിൽ ,രാജു മണ്ഡപം ,ബെന്നി തോമസ് ,ആദർശ് മാളിയേക്കൽ, പഞ്ചായത്ത് മെമ്പർമാരായ റ്റീന മാളിയേക്കൽ, ലൂസി ഈഴപ്പേരൂർ ,മിനിജെറോം , എന്നിവരും തോമസ് ചാഴികാടൻ എം പി ക്ക് ഒപ്പം ഉണ്ടായിരുന്നു.


Post a Comment

0 Comments