Latest News
Loading...

കൂടുതല്‍ ലോക്ഡൗണുകള്‍ ഇളവുകള്‍. വ്യാപാരികള്‍ക്ക് ആശ്വാസം


വ്യാപാരി പ്രതിഷേധം കനക്കുന്നതിനിടെ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളുമായി സര്‍ക്കാര്‍. കടകള്‍ തുറക്കാനുള്ള സമയം നീട്ടിനല്കി. എ,ബി.സി കാറ്റഗറികളില്‍ 8 മണിവരെ കടകള്‍ തുറക്കാം. 15 ശതമാനത്തിന് താഴെ വരുന്ന സ്ഥലങ്ങളാണ് എ,ബി,സി കാറ്റഗറികളിലുള്ളത്. 

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്ക്കുന്ന പ്രദേശങ്ങളില്‍ കടകള്‍ രാത്രി 7ന് തന്നെ അടയ്ക്കണം. വാരാന്ത്യ ലോക് ഡൗണ്‍ തുടരും. ശനി ഞായര്‍ അവശ്യസര്‍വീസ് മാത്രം. 

ബാങ്കുകള്‍ എല്ലാ ദിവസവും ഇനി പ്രവര്‍ത്തിക്കും. ആഴ്ചയില്‍ 3 ദിവസം എന്നതായിരുന്നു നിലവിലുണ്ടായിരുന്നത്. സി കാറ്റഗറിയില്‍ കൂടുതല്‍ കടകള്‍ തുറക്കാം. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തത വരുന്നതേയുള്ളൂ. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ദിച്ചും ഇന്നും കൂടുതല്‍ വ്യക്തത വരും.




Post a Comment

0 Comments