Latest News
Loading...

വിദ്യാർത്ഥികൾക്കു നൂറ് സ്മാർട്ട് ഫോണുകളുമായി മാണി സി കാപ്പൻ


പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ പഠനോപകരണമില്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന പാലാ നിയോജകമണ്ഡലത്തിലെ ഏറ്റവും അർഹരായ വിദ്യാർത്ഥികൾക്കു സമ്മാനിക്കുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോൽഘാടനം 15 ന് നടക്കും. സ്മാർട്ട് ഫോണുകളുടെ വിതരണോൽഘാടനം ഉച്ചകഴിഞ്ഞ് രണ്ടിന് ബോയ്സ് ടൗണിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ നിർവ്വഹിക്കും. 

മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. പാലാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ് പേർക്കാണ് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നത്. ബോർഡ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന 10, 12 ക്ലാസുകളിലെ കുട്ടികൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. നേരത്തെ എം എൽ എ യ്ക്കു ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് അർഹരെ തിരഞ്ഞെടുത്തിട്ടുള്ളത്.