Latest News
Loading...

എം എൽ എ സർവിസ് ആർമിയുടെ പഠനോപകരണവിതരണം ഉൽഘാടനം ചെയ്തു


തീക്കോയി: എം എൽ എ സർവിസ് ആർമിയുടെ ആഭിമുഖ്യത്തിൽ തീക്കോയി സെന്റ് മേരീസ് എൽ പി സ്കൂളിലെയും സെന്റ് മേരീസ് ഹൈസ്കൂളിലെയും അർഹരായ വിദ്യാർഥികൾക്കുള്ള സ്മാർട്ഫോൺ വിതരണവും ഈ വർഷം ഒന്നാംക്ലാസ്സിൽ വിദ്യാരംഭം കുറിച്ച കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉൽഘാടനം ചെയ്തു. തീക്കോയി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും പഠനോപകരണങ്ങൾ വിതരണം ചെയ്ത് കൈതാങ്ങാകുകയാണ് എം എൽ എ സർവിസ് ആർമി . 

ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം ,എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. റോസിറ്റ്, തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അമ്മിണി തോമസ്, സിബി റ്റി ആർ, രതീഷ് പി എസ്, എം എൽ എ സർവിസ് ആർമി കോ ഓർഡിനേറ്റർ നോബി ഡൊമിനിക്, ഡേവിസ് പാംപ്ലാനി, ജിനോ തുരുത്തിയിൽ, ജൂവൽ സെബാസ്റ്റ്യൻ , അഖിൽ അഴകത്തേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Post a Comment

0 Comments