Latest News
Loading...

വിജയത്തിളക്കവുമായി വീണ്ടും മുസ്ലീം ഗേൾസ് സ്കൂൾ


ഈരാറ്റുപേട്ട: വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് സ്കൂൾ ഈ വർഷവും നൂറു ശതമാനം വിജയം ആവർത്തിച്ചു. പരീക്ഷ എഴുതിയ 222 വിദ്യാർത്ഥികളിൽ 90 പേർ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. 27 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ്സും 15 പേർക്ക് 8 എ പ്ലസ്സും ലഭിച്ചു. വിജയികളെയും അദ്ധ്യാപകരെയും സ്കൂൾ മനേജ്മെൻ്റും പി.റ്റി.എ കമ്മറ്റിയും അഭിനന്ദിച്ചു.

Post a Comment

0 Comments