Latest News
Loading...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു


രാത്രിയിലും പുലർച്ചെയുമായി മീനച്ചിൽ താലൂക്കിന്റെ വിവധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. ഉച്ചയോടെ നദീ നിരപ്പ് പാലാ യിൽ വളരെയേറെ ഉയർന്നു. പുഴക്കര പാലത്തിന് സമീപം റോഡിൽ നിന്നും നാലടി മാത്രം താഴെയാണ് ജലനിരപ്പ്.


.മീനച്ചിലാറ്റിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ച ജലനിരപ്പ് നിരീക്ഷണ സ്കെയിലുകളിൽ ചുവപ്പ് രേഖയ്ക്കൊപ്പമാണ് വെള്ളത്തിന്റെ നില. മേഖലയിലെ വളരെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അതേസമയം, 11 മണിയ്ക്ക് ശേഷം മഴ തോർന്നതോടെ ഇനിയും വെള്ളം ഉ യർന്നേക്കില്ലെന്നാണ് വിലയിരുത്തൽ.

.ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കരഉറവകളും രൂപപ്പെട്ടിട്ടുണ്ട്.


Post a Comment

0 Comments