Latest News
Loading...

കലാം സ്മരണയിൽ ശ്രദ്ധാഞ്ജലിയുമായ് ഇരുമാപ്രമറ്റം MD CMS ഹൈസ്കൂൾ

ഇരുമാപ്രമറ്റം: അന്തരിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിൻ്റെ സ്മരണയിൽ ശ്രദ്ധാഞ്ജലിയുമായ് 
ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ കലാം അനുസ്മരണ ദിനം ആചരിച്ചു. അബ്ദുൾ കലാമിൻ്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. റിട്ട.എക്സിക്യൂട്ടീവ് ചീഫ് എഞ്ചിനീയർ പി. ഡി രാജു സന്ദേശം നൽകി. 
ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ലിൻ്റാ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
 

.ചടങ്ങിൽ കലാം അനുസ്മരണാർത്ഥം കലാം ഒരു കെടാവിളക്ക് " എന്ന മാഗസിൻ്റെ പ്രകാശനവും മുഖ്യാതിഥിയായ പി.ഡി.രാജു നിർവ്വഹിച്ചു. കലാം ജീവിത ചരിത്രം, കലാമിൻ്റെ വാക്കുകൾ, ജീവിത ദർശനം എന്നിവ അടങ്ങിയതാണ് മാഗസിൻ. ആദ്യഘട്ടമായി മാഗസിൻ്റെ ഡിജിറ്റൽ പകർപ്പ് വിദ്യാർത്ഥികൾക്ക് നൽകി.

.സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജ് ,റിബേക്ക എം.ഐ, വിദ്യാർത്ഥികളായ എമിൽ മരിയാ സാം, കെസിയാ തോമസ് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments