Latest News
Loading...

റോഡ് എന്ന് നന്നാവും? കാത്തിരുപ്പിൽ മറ്റത്തിപ്പാറ നിവാസികള്‍.

റോഡ് വികസനത്തില്‍ രാഷ്ട്രീയം കലര്‍ന്നതോടെ 2 കിലോമീറ്റര്‍ യാത്രയ്ക്ക് പകരം 6 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പാലാ കടനാട് പഞ്ചായത്തിലെ മറ്റത്തിപ്പാറ നിവാസികള്‍. കയറ്റം കുറയ്ക്കാനായി കല്ല് പൊട്ടിച്ചുമാറ്റിയതില്‍ ക്രമക്കേട് ഉയര്‍ന്നതോടെയാണ് നിര്‍മാണം നിലച്ചത്. ഇതുവഴി കാല്‍നടയാത്ര പോലും ഇപ്പോള്‍ ദുരിതപൂര്‍ണമായിരിക്കുകയാണ്. 

കടനാട് നീലൂര്‍ ഞള്ളികുന്ന് ഭാഗത്ത് നിന്നും മറ്റത്തിപ്പാറയിലേയ്ക്കുള്ള 3 കിലോമീറ്റര്‍ റോഡിന്റെ കേവലം 100 മീറ്ററാണ് ഇതുവഴിയുള്ള യാത്ര മുടക്കുന്നത്. ഞള്ളികുന്ന് ഭാഗത്ത് കയറ്റം കുറയ്ക്കാനെന്ന പേരില്‍ ലോഡ്കണക്കിന് കരിങ്കല്ല് ആണ് പൊട്ടിച്ചുകടത്തിയത്. പരാതി ഉയര്‍ന്നതോടെ വിജിലന്‍സ് അന്വേഷണം തുടങ്ങി. നിര്‍മാണവും നിര്‍ത്തി. ഇടതുവലതു കക്ഷികള്‍ പരസ്പരം പോരടിച്ചതോടെ ഒരുവര്‍ഷമായി റോഡ് ഇതേപടി കിടക്കുകയാണ്. 

.പാറക്കല്ലുകള്‍ ഉയര്‍ന്നുനില്ക്കുന്ന റോഡിലൂടെ ജീപ്പ് പോലും സഞ്ചരിക്കില്ല. നീലൂരില്‍ നിന്നും 2 കിലോമീറ്റര്‍ മാത്രം അകലെയുള്ള വീടുകളിലേയ്ക്ക് ഇപ്പോള്‍ 6 കിലോമീറ്റര്‍ ചുറ്റിവേണം സഞ്ചരിക്കാന്‍. റോഡ് വികസനത്തിനായി വീടിരുന്നസ്ഥലം വിട്ടുനല്കിയ വികലാംഗനായ ജോയി, പുതിയ വീട് നിര്‍മിക്കാനുള്ള സ്ഥലത്തേയ്ക്ക് സാധനങ്ങളെത്തിക്കാന്‍ പോലുമാകാതെ വിഷമിക്കുകയാണ്. 

.പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാഗ്ദാനങ്ങള്‍ നല്കിയവരെയും ഇപ്പോള്‍ ഇതുവഴി കാണാനില്ല. തലച്ചുമടായി സാധനങ്ങളെത്തിക്കാന്‍പോലും കഴിയാത്തവിധമാണ് റോഡിന്റെ അവസ്ഥ. രോഡ് വികസനം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments