Latest News
Loading...

കൂട്ടായ്മയും സഹകരണവും ഇന്നിന്റെ ആവശ്യം : മാർ.ജോസഫ് പള്ളിക്കാപറമ്പിൽ

പാലാ: കോവിഡ് മഹാമാരിയുടെ ഇക്കാലത്തു കൂട്ടായ്മയും പരസ്പര സഹകരണവും അനിവാര്യമാണന്ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ അഭിപ്രായപ്പെട്ടു. സർക്കാർ സംവിധാനങ്ങളും ത്രിതലപഞ്ചായത്ത്, മുനിസിപ്പാലിറ്റികളും സന്നദ്ധസംഘടനകളും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാ പരമാണന്നും ബിഷപ് തുടർന്നു പറഞ്ഞു. കോവിഡ് സമാശ്വാസ പദ്ധതികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഗ്രാമ പഞ്ചായത്തുകൾക്ക് നൽകുന്ന പൾസ് ഓക്സീ മീറ്ററുകളുടെ വിതരണോദ്ഘാടനം മുൻ രൂപതാ ദ്ധ്യക്ഷൻ മാർ . ജോസഫ് പള്ളിക്കാപറമ്പിൽ നിർവ്വഹിച്ചു. 


പാലാ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ മുത്തോലിഗ്രാമ പഞ്ചായത്തു പ്രസിഡന്റ് രൺജിത് ജി മീനാ ഭവൻ പൾസ് ഓക്സീ മീറ്ററുകൾ ഏറ്റുവാങ്ങി. പി.എസ്.ഡബ്ള്യു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോസഫ് താഴത്തു വരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ, ജിബിൻ കന്നു തൊട്ടിയിൽ, സാജ വടക്കേൽ, ലിറ്റി സന്തോഷ്, എബിൻ ജോയി തുടങ്ങിയവർ സന്നിഹിതരായിരുന്നു. അടിയന്തിര ഘട്ടത്തിൽ ഓക്സിജൻ ക്ഷാമ പരിഹാരത്തിനായു ള്ള ഓക്സിജൻ കോൺസൺ ട്രേറ്ററിന്റെ ഉദ്ഘാടനവും ബിഷപ് നിർവ്വഹിച്ചു

Post a Comment

0 Comments