Latest News
Loading...

കൃഷിക്കൂട് തയ്യാറാക്കാൻ വിദ്യാർത്ഥികൾ


തുടർച്ചയുള്ള കാർഷിക പ്രവർത്തനങ്ങളിലൂടെ വീട്ട് പരിസരത്ത് കൃഷിക്കൂട് തയ്യാറാക്കാൻ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു. പി.സ്കൂൾ വിദ്യാർത്ഥികൾ. വൈവിധ്യമുള്ള കൃഷികളും കാർഷികാനുബന്ധ പ്രവർത്തനങ്ങളും ചേരുന്ന വാർഷിക പ്രവർത്തനമാണ് കൃഷിക്കൂട്. 


.കാന്താരി വിപ്ലവപദ്ധതിയിലൂടെ ശ്രദ്ധേയനായ കണമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബിനോയി മങ്കന്താനം കൃഷിക്കൂട് പദ്ധതി ഉത്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി മത്സ്യസമൃദ്ധി, ഓണപ്പച്ച തുടങ്ങിയ പ്രവർത്തങ്ങൾക്കും തുടക്കമായി. 
തിലോപ്പിയ മീൻ കുഞ്ഞുങ്ങളും മീൻ തീറ്റയും ഡക്ക് വീഡും കുട്ടികൾക്ക് വിതരണം ചെയ്ത് മത്സ്യസമൃദ്ധിയ്ക്കും പച്ചക്കറി വിത്തുകളും വിതരണം ചെയ്ത് ഓണപ്പച്ചയ്ക്കും തുടക്കം കുറിച്ചു.

.ഇൻഫാം ദേശീയ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ഫാ.ജോസഫ് ചെറുകരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര കൃഷി ഓഫീസർ അശ്വിനി എസ്., ഹെഡ്മിസ്ട്രസ് സിസ്റ്റർ.ലിൻസ് മേരി എന്നിവർ പ്രസംഗിച്ചു. മനു കര്യാപുരയിടം, അഡ്വ.ബിനോയി മങ്കന്താനം എന്നിവർ ക്ലാസ്സ് നയിച്ചു.


Post a Comment

0 Comments