Latest News
Loading...

വെള്ളത്തിൽ വീണ് അവശനിലയിലായ യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

പാലാ ളാലം തോട്ടില്‍ ഒഴുക്കില്‍പെട്ടത് 2 യുവതികളടക്കം നാല് പേര്‍. വെള്ളത്തില്‍ മുങ്ങി അവശനിലയിലായ സ്‌നേഹയെന്ന യുവതിയെ വൈകുന്നേരത്തോടെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

പാലാ സിന്തറ്റിക് ഗ്രൗണ്ടിന് പിന്നിലുള്ള ളാലം തോട്ടില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. പാലാ ടൗണിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന 2 മണിപ്പൂരി സ്വദേശികളായ യുവതികളും ഇവരുടെ കോട്ടയത്തുള്ള 2 സുഹൃത്തുക്കളുമാണ് കുളിക്കാനായി ളാലം തോട്ടിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന 23-കാരിയായ സ്‌നേഹയാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. സ്‌നേഹയെ രക്ഷിക്കാനായാണ് മറ്റുള്ളവരും വെള്ളത്തില്‍ ചാടിയത്. 


വെള്ളത്തില്‍ അകപ്പെട്ടവരുടെ ബഹളം കേട്ട് ഗ്രൗണ്ടിലുണ്ടായിരുന്ന കായികാധ്യാപകരാണ് ആദ്യം ഓടിയെത്തിയത്.ജില്ലാ സെലക്ഷന്‍ ട്രയല്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമയമായിരുന്നു ഇത്. സ്‌നേഹ ഇതിനിടെ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. പുഴക്കര പാലത്തിന് സമീപത്ത് നിന്നും തോട്ടിലേയ്ക്ക് ഇറങ്ങിയ ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ മനോജ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീന്തല്‍ കോച്ച് വേണുഗോപാല്‍, അത്‌ലറ്റിക് കോച്ച് ബൈജു ജോസഫ് എന്നിവര്‍ വെള്ളത്തില്‍ ചാടി സ്‌നേഹയെ കരയ്‌ക്കെടുത്തു. ഫയര്‍ഫോഴ്‌സ് എത്തുംവരെ ഇവര്‍ക്ക് ക്രത്രിമ ശ്വാസം നല്കിയതും ഇവരാണ്. 


.
ഫയര്‍ ഓഫീസര്‍ ബിജുമോന്‍ നേതൃത്വത്തില്‍ പാലാ ഫയര്‍ഫോഴ്‌സും പാലാ പോലീസും ഇതിനകം സ്ഥലത്തെത്തി. തോടിന്റെ കരയില്‍ കുടങ്ങിയവരെ ഏണി ഉപയോഗിച്ച് കരയ്‌ക്കെത്തിച്ചപ്പോള്‍ അവശതയിലായ സ്‌നേഹയെ വല ഉപയോഗിച്ചാണ് കരയ്‌ക്കെത്തിച്ചത്. വെള്ളം അകത്ത് ചെന്ന് അവശനിലയിലായ യുവതിയെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. 

സംഭവമറിഞ്ഞ് കോവിഡ് കാലത്തും 100 കണക്കിനാളുകളാണ് പുഴക്കര പാലത്തിലും സമീപത്തുമായി തടിച്ച് കൂടിയത്.

Post a Comment

0 Comments