Latest News
Loading...

ചാരായവുമായി KSRTC പാലാ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ

പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ കെസ്ആർ ടിസി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പാലാ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ ചാരായവുമായി പിടിയിലായി. മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജ് (48) ആണ് ചാരായം കൈവശം വച്ചതിന് പിടിയിലായത്. 

.പാലാ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദേശനുസരണം പാലാ എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓ ഫീസർ ബി ആനന്ദരാജും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

ഇയാളില്‍ നിന്നും തൊണ്ടിയായി 500 ML ചാരായം കണ്ടെത്തി. സിഇഒ മരായ സാജിദ് പി എ , നന്ദു എം എൻ po (g) മരായ ഷിബു ജോസഫ്, വിനോദ് കുമാർ വി, സി കണ്ണൻ PO ബി ആനന്ദരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.