Latest News
Loading...

KPSTA പാലാ ഡി.ഇ.ഒ ഒഫീസിന് മുൻപിൽ ധർണ്ണ നടത്തി

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലാ ഡി.ഇ.ഒ ഒഫീസിന് മുൻപിൽ ധർണ്ണ നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധർണ്ണയുടെ ഭാഗമായാണ് പാലായിലും ധർണ്ണ സംഘടിപ്പിച്ചത് .

ധർണ്ണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് prof .സതിഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. KPSTA പാലാ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ജോയ്സ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് KC ജോൺസൺ, KSTA ഭാരവാഹികളായ രാജേഷi NY, ബിനോയി സെബാസ്റ്റ്യൻ, ജോജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. 

.പൊതു വിദ്യാലയങ്ങളിലെ അധ്യ പക ഒഴിവുകൾ നികത്തുക, ഗവ. പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കുക, ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചതിനാൽ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുക, എ യ്ഡഡ് സ്കൂൾ നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചരുന്നു ധർണ്ണ

Post a Comment

0 Comments