Latest News
Loading...

കോഴായിലെ മാലിന്യ സംസ്കരണ പ്ലാന്റ്; പ്രതിഷേധം ജ്വലിക്കുന്നു.


കുറവിലങ്ങാട്/കോഴാ : ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുവാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും കേരള സർക്കാരിന്റെയും നീക്കം പിൻവലിക്കണമെന്നും കുറവിലങ്ങാട്ടെയും സമീപ പ്രദേശങ്ങളിലെയും ആളുകളുടെ സ്വൈര്യ ജീവിതവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുവാനുള്ള ബാധ്യതയിൽ നിന്നും സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മോൻസ് ജോസഫ് എം.എൽ.എ. കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ ജനവികാരംമാനിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ട് ജില്ലാ ഫാമിനെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. മാലിന്യ പ്ലാന്റിനെതിരെ പ്രമേയം പാസ്സാക്കി സർക്കാരിൽ സമ്മർദ്ദം ചെലുത്താത്ത ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെ മൗനം ദുരൂഹമാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി. മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉത്തരവിലൂടെ പിൻവലിച്ചില്ലെങ്കിൽ ഗാന്ധിയൻ മാർഗത്തിലൂടെ സത്യഗ്രഹം അനുഷ്ഠിക്കുമെന്നും എം.എൽ.എ അറിയിച്ചു.

.പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, തോമസ് കണ്ണന്തറ, ബേബി തൊണ്ടാംകുഴി, കെ.പി വിജയൻ, എം.എം ദേവസ്യ, സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി ഇമ്മാനുവൽ നിധിരി, ഷാജി തടത്തിപ്പറമ്പിൽ, സജി ജേക്കബ്, ബിജു കൊല്ലംപറമ്പിൽ, സജോ വാന്തിയിൽ, ദേവനാരായണൻ വി.വി, സനോജ് മിറ്റത്താനി, ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ, അഡ്വ. ജിൻസൺ ചെറുമല, ജോർജ് ജി ചെന്നേലിൽ, സിബി ചിറ്റക്കാട്ട്, ഷാജി പുതിയിടം, ജോയ് ഇടത്തനായിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി സജീവ്, എം.എം ജോസഫ്, ലതിക സാജു, ജോയ്‌സ് അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു. മജീഷ്യൻ ബെൻ മാലിന്യ പ്ലാന്റിന്റെ ദൂഷ്യവശങ്ങൾ കാണിച്ചുകൊണ്ട് അവതരിപ്പിച്ച പ്രതിഷേധ മായാജാലപ്രകടനം സമരമുഖത്ത് ആവേശമുണർത്തി.

.ജനകീയ പ്രതിഷേധ കൂട്ടായ്മക്ക് തുടക്കം കുറിച്ചുകൊണ്ട് കുറവിലങ്ങാട് പള്ളിക്കവലയിൽനിന്നും ആരംഭിച്ച പ്രതീകാത്മക പ്രകടനം കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോണി പെട്ടയ്ക്കാട്ട്, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് അംഗം സാബു തെങ്ങുംപള്ളിൽ, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശൻ, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ജോബിൻ വാഴപ്പള്ളി, വി.യു ചെറിയാൻ, വി.റ്റി ജോസഫ് എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments