Latest News
Loading...

കോട്ടമലയിൽ സർക്കാർ ഭൂമി പാറമട ലോബിക്ക് വിറ്റതായി ആരോപണം

രാമപുരം കോട്ട മലയിൽ സർക്കാർ ഭൂമി പാറമട ലോബിക്ക് വിറ്റതായി ആരോപണം. കോട്ടമല സംരക്ഷണ സമിതിയാണ് ഇത് സംബന്ധിച്ച രേഖകളുമായി രംഗത്തെത്തിയത്. വസ്തുതകൾ മറച്ച് വയ്ക്കുന്നതിന് റവന്യു രേഖകൾ തിരുത്താൻ പാലാ RDO ഓഫീസ് കേന്ദ്രീകരിച്ച് ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. കോട്ട മലയിൽ ഖനനം അനുവദിക്കുകയില്ലെന്ന് മാണി സി. കാപ്പൻ MLA വ്യക്തമാക്കി.

184.9 ഏക്കർ സ്ഥലത്ത്  താലൂക് ലാന്റ് ബോർഡ് കേസുകളെ തുടർന്ന്  69 ഏക്കർ മിച്ചഭൂമി സർക്കാർ നേരത്തെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ഈ മിച്ചഭൂമിയിലാണ് 3 പാറമടകൾക്ക് ലിസിന് നൽകിയിട്ടുള്ളതെന്ന് കോട്ട മലസംരക്ഷണ സമിതി ചൂണ്ടികാണിക്കുന്നു. അതിരു തിരിക്കാതെ കിടന്ന ഭൂമി ആയതിനാൽ റവന്യൂ വകുപ്പ് 2017 - 18 ൽ ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തി റിപോർട്ട് സമർപ്പിച്ചിരുന്നു. 

 
.റിപ്പോർട്ട് പ്രകാരം ഖനന ലീസ് കിട്ടിയ സ്ഥലത്ത് പട്ടയഭൂമിയും മിച്ചഭൂമിയും ഉൾപെട്ടിട്ടുണ്ട്. തോട്ടം ഇളവ് കിട്ടിയ 40 ഏക്കറോളം ഭൂമി എവിടെയന്ന് RDO നിശ്ചയിക്കണമെന്നുമായിരുന്നു സർവ്വേ ടീമിന്റെ റിപ്പോർട്ടിലുള്ളത്. മിച്ചഭൂമിയിലുള്ള പാറമടകളുടെ ഖനന ലീസ് റദ്ദ് ചെയ്യപെടാതിരിക്കാൻ RDO യുടെ നേതൃത്വത്തിൽ റവന്യൂ രേഖകൾ തിരുത്താനുളള ശ്രമങ്ങൾ നടക്കുന്നതായാണ് കോട്ട മല സംരക്ഷണ സമിതി ആരോപിക്കുന്നത്. 

 തോട്ടം ഇളവ് കിട്ടിയ ഭൂമി തരം മാറ്റി പാറ ഖനനത്തിന് ഉപയോഗിച്ചതിനാൽ ഭൂപരിഷ്ക്കരണ നിയമപ്രകാരം ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നും താലൂക്ക് ലാൻഡ് ബോർഡ് പുതിയ കേസായി ആരംഭിക്കണമെന്നും നിർദ്ദേശിച്ച് കൊണ്ടുള്ള ലാൻഡ് കമ്മീഷണറുടെ ഉത്തരവും നിലവിലുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് വിധിപ്രകാരം 184 ഏക്കറിൽ 102 ഏക്കർ ആണ് മിച്ചഭൂമി കിഴിച്ച് കയ്യാലക്കകം കുടുംബത്തിന് ലഭിച്ചതെങ്കിലും ഭാഗപത്ര പ്രകാരം 112 ഏക്കർ ഭൂമിയുണ്ടെന്ന് ആധാരം ചെയ്തിരുന്നു. ഇതിൽ ഉൾപെട്ട 10 ഏക്കർ ഭൂമി യും പാറമടകാർക്ക് വിറ്റുവെന്നാണ് കോട്ടമല സംരക്ഷണ സമിതി ചൂണ്ടികാണിക്കുന്നത് .

.കോട്ടമലയിൽ പാറ ഖനനം അനുവദിക്കുകയില്ലെന്നും ജനകീയ സമരങ്ങളെ പിന്തുണക്കുമെന്നും മാണി സി. കാപ്പൻ MLA പറഞ്ഞു. പരിസ്ഥിതിയുടെ ഘടന തകർക്കുന്ന ഒരു പ്രവർത്തനങ്ങളും അംഗീകരിക്കുകയില്ലെന്നും MLA പറഞ്ഞു. 

 രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് വൈസ് പ്രസി. ജോഷി ജോസഫ് , ഗ്രീൻ സ്റ്റെപ് നേച്ചർ സൊസൈറ്റി ഭാരവാഹികളായ മജു പുത്തൻ കണ്ടം, ജയപ്രകാശ് R, കോട്ട മല സംരക്ഷണ സമിതി പ്രസി. സോണി അലക്സ് ., കോട്ട മല സംരക്ഷണ സമിതി രക്ഷാധികാരി fr ജോസഫ് കല്ലാച്ചേരി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Post a Comment

0 Comments