എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 11-)0 വാർഡിലും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലും കൂടി കടന്നുപോകുന്ന കൂട്ടക്കല്ല് - പെരുംകുന്ന് മല - വാഴേക്കാട് റോഡിന്റെ നിർമ്മാണോൽഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.
പൂഞ്ഞാർ പഞ്ചായത്തിലെ കൂട്ടക്കല്ല്, പെരുംകുന്ന്മല പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചെമ്മ ത്താംകുഴി, വാഴേക്കാട്, ചേന്നാട് പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങൾക്ക് ഏറെ യാത്രാ സൗകര്യം ലഭിക്കുന്ന റോഡാണിത്. ഈ റോഡ് യാഥാർഥ്യമാവുന്നതോടെ കൂടി ചോലത്തടം, പാതാമ്പുഴ, കൂട്ടക്കല്ല്, വള തൂക്ക്, പൂഞ്ഞാർ തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്ക് ചേന്നാട്, മാളിക, തൈനി, പാലപ്ര തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിന് യാത്ര ദൂരം 5 കിലോമീറ്ററിൽ അധികം കുറയും എന്നതിനാൽ വളരെയധികം വികസനം കൈവരിക്കാൻ കഴിയും.
അതുപോലെതന്നെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, പാറത്തോട് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ റോഡ് ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. കാലങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും വലിയ ഒരാവശ്യം സാക്ഷാത്കരിക്കപ്പെട്ടി രിക്കുകയാണ്. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ് ഹരി, ഗ്രാമ പഞ്ചായത്ത് അംഗം ഷാൻ്റി തോമസ്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി മൂഴിയാങ്കൽ,
.മുൻ പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബേബി അറയ്ക്കപറമ്പിൽ, മുൻ മീനച്ചിൽ ഈസ്റ്റ് അർബൻ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ സണ്ണി വാവലാങ്കൽ, കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡൻ്റ് ആൻ്റണി അറയ്ക്കപറമ്പിൽ, അജിത്ത് അരിമറ്റം എന്നിവർ പ്രസംഗിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ പി ടി ജനാർദനൻ സ്വാഗതവും പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് ജോസ് കരിയാപുരയിടം കൃതജഞതയും പറഞ്ഞു.
0 Comments