Latest News
Loading...

മുസ്ലിം ലീഗിൻ്റെ പ്രസക്തി നഷ്ടപ്പെട്ടു - കാസിം ഇരിക്കൂർ.


കോട്ടയം: മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും വരുന്ന അഞ്ച് വർഷത്തിനടയിൽ ആ പാർട്ടി നാമാ വഷേശമാവുമെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

.മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ലീഗിൻറെ അണികൾ ഇടതുപക്ഷത്തേക്ക് ഒഴുകി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു മുസ്ലിം ലീഗിൻറെ പോഷക ഘടകമായ വനിതാ ലീഗിൻറെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് ഐ.എൻ.എല്ലിൽ ചേർന്ന നൂറിലധികം സ്ത്രീപുരുഷന്മാർക്ക് അംഗത്വം നൽകി സംസാരിക്കുകയായിരുന്നു കാസിം ഇരിക്കൂർ

.ഐ.എൻ.എൽ ജില്ലാ പ്രസിഡൻ്റ് ജിയാഷ് കെ രീം അദ്ധ്യക്ഷത വഹിച്ചു.നാഷണൽ വനിത ലീഗ് സംസ്ഥാന പ്രസിഡൻ്റ് നിഷവിനു, സംസ്ഥാന ജന. സെക്രട്ടറി ഹസീന ടീച്ചർ, എൽ.ഡി.എഫ് ജില്ല കൺവീനർ പ്രൊഫ: എം ഡി. ജോസഫ്, ഐ.എൻ എൽ. ജില്ലാ ജന. സെക്രട്ടറി റഫീക്ക് പടരു പറമ്പിൽ, കെ.എച്ച്.സിദ്ധീഖ് അഡ്വ.പി.ജെ നിയാസ്,, അഡ്വ.ഷൈലജ ആസാദ്, ഡോ.ബേനസീർ, തുടങ്ങിയ ർ പ്രസംഗിച്ചു.


Post a Comment

0 Comments