Latest News
Loading...

കർഷക ഫെഡറേഷൻ അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ വിവാദ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 8 മാസങ്ങളായി ദില്ലിയിൽ നടന്നു വരുന്ന ദേശീയ കർഷക പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച് കേരളാ കർഷക ഫെഡറേഷൻ കോട്ടയം ജില്ലാ സമിതി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചു. കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ജോർജ് മുല്ലക്കര അനുഭാവ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. കൃഷിയുടെ ഉല്പാദന, സംഭരണ, വിപണന മേഖലകളിൽ കോർപ്പറേറ്റ് കുത്തക താല്പര്യങ്ങൾ അധീശത്വം നേടുന്നതാണ് വിവാദ നിയമങ്ങൾ എന്ന് വിലയിരുത്തപ്പെടുന്നു. 

.വികേന്ദ്രീകൃതമായ ഇന്ത്യൻ കമ്പോളത്തിൽ കുത്തക സംഭരണത്തിലൂടെ കൃത്രിമ ക്ഷാമവും പൂഴ്ത്തി വയ്പും കരിഞ്ചന്തയും സൃഷ്ടിക്കുന്നതിനു് അവശ്യ വസ്തു നിയമം ഭേദഗതി സാഹചര്യമൊരുക്കും. മഹാ ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യവും പിന്നാക്കാവസ്ഥയും നേരിടുന്ന ഇന്ത്യൻ സമൂഹത്തിൽ കർഷക ജനതയുടെ ജീവിതം പിന്നെയും ദുരിതപൂർണ്ണമാക്കുന്ന വിവാദ കാർഷിക നിയമങ്ങൾ അടിയന്തിരമായി പിൻവലിച്ച് കർഷക പ്രക്ഷോഭം തീർപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

.അനുഭാവ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്ത് കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസ് തോമസ് വെട്ടം, ജനറൽ സെക്രട്ടറി ജയപ്രകാശ് വൈക്കം, സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ തെക്കേക്കരോട്ട്, ട്രഷറർ വി.എം. ജോർജ് വൈക്കം, കർഷകപ്രക്ഷോഭ ഐക്യദാർഢ്യ സമിതി കൺവീനർ എൻ.കെ.ബിജു, സേവ്യർ ആറു പറ, ഫിലിപ്പ് കുട്ടി ജെ.വി., മാത്തുക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ കൺവീനർ രഞ്‌ജിത് ജോർജ് സ്വാഗതം ആശംസിച്ചു.


Post a Comment

0 Comments