Latest News
Loading...

അന്നദാനം ഏറ്റവും വലിയ ജീവകാരുണ്യപ്രർത്തനം :ജോസ് കെ മാണി

വിശക്കുന്നവന് ഭക്ഷണം നൽകുക എന്നത് ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തനം ആണെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി .കെ.റ്റി.യു.സി. (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് മാർട്ടിൻ കവിയിൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. 

കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴി കുളം, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, മുനിസിപ്പൽ ചെയർമാൻ ആന്റോപടിഞ്ഞാറെക്കര, ജോസുകുട്ടി പൂവേലിൽ,ബിജു പാലൂപ്പട വൻ , ബൈജു കൊല്ലംപറമ്പിൽ , ആനന്ദ് ചെറുവള്ളി ൽ , ഷാജി കിഴക്കേക്കര ആശുപത്രി ഡെപ്യൂട്ടിസൂപ്രണ്ട് ഡോക്ടർ. ശബരീനാഥ് , ആർ.എം. ഒ. സോളിജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments