Latest News
Loading...

സി പി എം കുപ്രചരണം അപലപനീയം: അഡ്വ ജോമോൻ ഐക്കര

ഈരാറ്റുപേട്ട : കള്ള പ്രചാരണങ്ങൾ നടത്തി ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയെ അപകീർത്തിപ്പെടുത്താനുള്ള സി പി എമ്മിന്റെ ഗൂഡ നീക്കം അപലപാനീയമാണെന്ന് കോട്ടയം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര.  ഇടത് പക്ഷത്തിലെ ഒരു അംഗത്തിന്റെ സ്വാർത്ഥ താല്പര്യം നടപ്പാക്കാൻ സംസ്ഥാന ഭരണത്തിന്റെ ഗർവിൽ സി പി എം അംഗം നടത്തുന്ന രാഷ്ട്രീയ നാടകം ത്രിതല പഞ്ചായത്ത്‌ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. 

.ഇടത് പക്ഷ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതിയെ അപകീർത്തിപ്പെടുത്താൻ മനഃപൂർവം ഇടത് പക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ഇതിനെ പൊതുജനമദ്ധ്യത്തിൽ യു ഡി എഫ് തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്‌ മുഴുവൻ മാതൃകയായ പ്രതിരോധ നടപടികൾ ആണ് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ നടത്തിയത്. സാമൂഹിക പ്രതിബദ്ധതയോടെ നിരവധിയായ ഇടപെടലുകൾ നടത്തിയ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിന്റെ ചടുലമായ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments