Latest News
Loading...

കുളത്തുങ്കൽ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നുവെന്ന്..


പി.സി ജോർജ്ജ്, എംഎൽഎയായിരുന്ന കാലത്ത് മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതികൾ, ഉദ്ഘാടന സമയത്ത് അദ്ദേഹത്തെ അ റിയിക്കുക പോലും ചെയ്യാതെ തന്റേതാക്കി ചിത്രീകരിച്ച് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൻ എട്ടുകാലി മമ്മുഞ്ഞ് ചമയുകയാണെന്ന് ആക്ഷേപം. കുട്ടിക്കൽ ചോലത്തടം റോഡ് ഉദ്ഘാടന വേദിയിൽ മുൻഎംഎൽഎയെ വിളിക്കുകയോ പേര് പരാമർശി ക്കുകയോ ചെയ്യാതിരുന്നതാണ് ആക്ഷേപത്തിന് വഴിയെരുക്കിയത്.


ജോർജ്ജിന്റെ കാലത്ത് ഭരണാനുമതി ലഭ്യമാക്കി ടെൻഡർ പൂർത്തീകരിക്കുകയും നിർമാണ ഉദ്ഘാടനഘട്ടം വരെ പദ്ധതിയെ എത്തി ച്ചതുമാണെന്ന് ജനപക്ഷം കുട്ടിക്കൽ മണ്ഡലം കമ്മറ്റി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉദ്ഘാടനം നോട്ടീസിൽ പേര് ഒഴിവാക്കുകയും പദ്ദതിക്ക് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് വ്യക്തമാക്കാതിരിക്കുകയുമാണ് ഉണ്ടായത്. പിസി ജോർജ്ജിന്റെ ശ്രമഫലമായി കൊണ്ടുവന്ന പദ്ധതികളെ പുതിയ എംഎൽഎ തന്റേതാക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.


Post a Comment

0 Comments