Latest News
Loading...

ജീവനക്കാർക്ക് നിർദേശങ്ങളുമായി എ.എക്സ്.ഇ; പ്രതിഷേധവുമായി INTUC യൂണിയൻ

കെഎസ്ഇബി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കെഎസ്ഇബി ജീ വനക്കാർ അതിക്രമിച്ച് കടന്നുവെന്ന് പരാതി. പൂഞ്ഞാർ ഞള്ളക്കാട്ട് ജോർജ്ജുകുട്ടി സെബാസ്റ്റ്യനാണ് ഈരാറ്റുപേട്ട പോലീസിലും അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നല്കിയത്. സംഭവത്തിൽ ഈരാറ്റുപേട്ട കെഎ സ്ഇബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പൂഞ്ഞാർ എ.ഇയോട് വിശദീകരണം തേടി.

ഇക്കഴിഞ്ഞ പത്താംതീയതിയാണ് സംഭവം നടന്നത്. വൈദ്യുതിലൈൻ ശരിയാക്കുന്നതിനായി സ്ഥലത്തെത്തിയ രണ്ട് ജീവനക്കാർ പുരിയടത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുവേലി തകർത്ത് അകത്തുകടക്കുകയും വീട്ടിലുണ്ടായിരുന്ന പ്രായ മായ അമ്മയോടും സഹായിയോടും രൂക്ഷമായ ഭാഷയിൽ സംസാരിച്ചതായും വേണ്ടിവന്നാൽ ഇനിയും ഇതാവർത്തി ക്കുമെന്നും പറഞ്ഞതായും പരാതിയിൽ പറയുന്നു.


.AEE റിപ്പോർട്ട് തേടിയത് സംബന്ധിച്ച്, സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരോട് എ.ഇ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് പിൻവലിച്ചതായാണ് വിവരം. അതേസമയം, ജീവനക്കാരെ മാനസിക സമ്മർദ്ദങ്ങൾക്കിടയാക്കുന്ന നടപടികളാണ് AEE സ്വീകരിക്കുന്നതെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡ റേഷൻ ഐഎൻടിയുസി ആരോപിച്ചു.



.മുന്നറിയിപ്പില്ലാതെ ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞയിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് അസി.എക്സി. എൻജീനീയർ, മുന്നറിയിപ്പ് നല്കാതെ വൈദ്യുതി വിച്ഛേദിക്കരുതെന്ന് നിർദേശിച്ച് അസിസ്റ്റന്റ് എൻ ജിനീയർക്കും ഉദ്യോഗസ്ഥർക്കും രണ്ട് തവണ കത്ത് നല്കിയിരുന്നു.
 അത്തരത്തിലുണ്ടാകുന്നപക്ഷം സ്റ്റാൻഡേർ ഡ്സ് ഓഫ് പെർഫോമൻസ് ഷെഡ്യൂൾ 1 പ്രകാരം പിഴ ഈടാക്കുമെന്നും അത് ഉത്തരവാദിത്വപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഇത്തരം നിർദേശങ്ങളെ വിമുഖതയോടെ കാണുന്ന ചിലരാണ് തനിക്കെതിരെ രംഗത്തുവരുന്നതെന്ന് അസി.എക്സി. എൻജിനീയർ പറഞ്ഞു.

അതിനിടെ, പൂഞ്ഞാറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ, ഒത്തുതീർപ്പിന് ശ്രമങ്ങൾ തുടങ്ങിയതായാണ് വിവരം.


Post a Comment

0 Comments