Latest News
Loading...

കേരള ബാങ്ക് വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ നൽകും

ഈരാറ്റുപേട്ട : സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസരംഗം ഓൺലൈൻ ആയി മാറിയതോടെ സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ അധ്യയനം മുടങ്ങുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് സംസ്ഥാനത്ത്, സഹകരണ ബാങ്കുകൾ വഴി ഓരോ ബാങ്കിന്റെയും പ്രവർത്തന പരിധിക്കുള്ളിൽ 'വിദ്യാതരംഗിണി വായ്പ' നൽകുന്നതിന് സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെട്ടിരുന്നു. 



കാരണം ഈ പഞ്ചായത്തുകളിൽ പ്രവർത്തന പരിധിയുള്ള സഹകരണ  സ്ഥാപനങ്ങൾ ഈ വായ്പ നിഷേധിച്ചതോടെയാണ് ഇത്തരം സാഹചര്യം ഈ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. 

ഇതേ തുടർന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഈ വിഷയം സഹകരണവകുപ്പ് മന്ത്രി വി. എൻ. വാസവന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, തുടർന്ന് മന്ത്രി വിഷയത്തിൽ ഇടപെടുകയും, കേരള ബാങ്ക് ശാഖകൾ മുഖാന്തരം വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശരഹിത വായ്പ 10,000 രൂപ വരെ നൽകുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Post a Comment

0 Comments