Latest News
Loading...

ക്ഷേത്രശാന്തിമാരേയും ,ജീവനക്കാരേയും സർക്കാർ സഹായിക്കണം ഹിന്ദു ഐക്യവേദി

കൊറോണ മൂലം ക്ഷേത്രങ്ങളിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ട് ഒരു വരുമാനവും ഇല്ലാത്ത ശാന്തി മാരെയും ജീവനക്കാരെയും സഹായിക്കാൻ സർക്കാർ അടിയന്തിര മായി ധനസഹായം നൽകണം. 

.നിത്യേനയുള്ള ചിലവും വാടക വീടുകളിൽ താമസവും കുട്ടികളെ പഠിപ്പിക്കാനും രോഗികൾ ആയിട്ടുള്ള കുടുംബാംഗങ്ങൾ ഉള്ള ക്ഷേത്ര ജീവനക്കാരെയും ശാന്തി മാരെയും സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്നും ഇവർക്ക് ഓണത്തിന് പട്ടിണി കിടക്കാതിരിക്കാൻ പണക്കിഴി നൽകണമെന്നും ഹിന്ദു ഐക്യവേദി സർക്കാരിനോട് ആവശ്യ പെടുന്നു 

.യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻറ് കെ പി ഗോപിദാസ് അധ്യക്ഷതവഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ നീലകണ്ഠൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു പി എസ് പ്രസാദ്, ബിന്ദു മോഹൻ , എം സത്യശീലൻ ,കെ എൻ ചന്ദ്രൻ ,സി എസ് നാരായണൻ കുട്ടി ,കെ യു ശാന്തകുമാർ , അഡ്വക്കേറ്റ് ശ്രീനിവാസ പൈ , പ്രസന്നൻക്കാരിക്കോട് , റ്റി.രതീഷ് ,പി എൻ വിക്രമൻ നായർ എന്നിവർ സംസാരിച്ചു



Post a Comment

0 Comments