Latest News
Loading...

രാത്രിയിൽ പെയ്തത് കനത്ത മഴ

Photo: Manoj Pala

മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ രാത്രി പെയ്തത് കനത്ത മഴ. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.

 രാത്രി പത്ത് മണിയോടെ ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. വെള്ളിയാഴ്ച രാവിലെയും ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു. 

രാത്രിയിൽ ആരംഭിച്ച മഴ ശക്തി കുറഞ്ഞും ഏറിയും തുടർന്നു. ഭരണങ്ങാനത്ത് വട്ടോളിക്കടവ് പാലത്തിൽ വരച്ച വാട്ടർ സ്കെയിലിൽ 18 അടി ഉയരത്തിലാണ് വെള്ളമൊഴുകുന്നത്. 

മഴ തുടർന്നാൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണിയും നിലവിലുണ്ട്. അതേസമയം രാവിലെ മഴയ്ക്ക് ശമനമായിട്ടുണ്ട്. 

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുൻകരുതലിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.




ജൂലൈ 11 ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതീതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് ബാധകമാണ്. ഞായറാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂരിലും ഓറഞ്ച് അലർട്ട് ബാധകമായിരിക്കും.

2021 ജൂലൈ 09: തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
2021 ജൂലൈ 10: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർഗോഡ്.
2021 ജൂലൈ 11: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
2021 ജൂലൈ 12: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ്.
2021 ജൂലൈ 13: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു


Post a Comment

0 Comments