Latest News
Loading...

വി. അൽഫോൻസാമ്മ കുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

 വാകക്കാട് : വി. അൽഫോൻസാമ്മ കുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് എന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നുവെന്നും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അൽഫോൻസാമ്മ, തങ്ങളുടെ വേദനകളിൽ മാതാപിതാക്കൾക്കും എന്നും സമീപസ്ഥയായിരുന്നുവെന്നും കർദിനാൾ അനുസ്മരിച്ചു. നവതി ആഘോഷങ്ങളുടെ ലോഗോ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും ചേർന്ന് പ്രകാശനം ചെയ്തു. 
 

.പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുച്ച യോഗത്തിൽ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ദീപിക ഫ്രണ്ട്സ് ക്ലബിൻ്റെ സംസ്ഥാന ഡയറക്ടറും ഡി സി എൽ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണൻചിറ സി എം ഐ ആധുനികകാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ പുണ്യങ്ങളുടെ പ്രശസ്തി എന്ന വിഷയത്തെക്കുറിച്ചും പ്രൊഫസർ ജോസ് ജെയിംസ് അൽഫോൻസാമ്മ എന്ന അധ്യാപിക എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചൂ.  
 വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് നവതി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.  

.നവതി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ നൂറിലധികം വരുന്ന സന്ന്യസ്തരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ബഹുമാനാദരവുകൾ അർപ്പിച്ച സന്ന്യസ്ത സംഗമം എഫ് സി സി സുപ്പീരിയർ ജനറൽ സി. ആൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എഫ് സി സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ആനി കല്ലറങ്ങാട്ട്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ പ്രസംഗിച്ചു.
 നവതി ആഘോഷപരിപാടികളുടെ വിജയത്തിനായി സി. റീനാ, പിടിഎ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, സാലിയമ്മ സ്കറിയ, സന്തോഷ് തോമസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ, അലന്‍ അലോഷ്യസ്, സോയ തോമസ്, ജൂലിയ അഗസ്റ്റിന്‍, ബെന്നി ജോസഫ്, ബൈബി തോമസ്, ദീപ മരിയ, റ്റിൻ്റു തോമസ്, ഷീനു തോമസ് തുടങ്ങിയവർ കണ്‍വീനർമാരായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവർത്തിക്കുന്നു.


Post a Comment

0 Comments