Latest News
Loading...

കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ വേദി ധർണ്ണ നടത്തി


വൻകിട കോർപ്പറേറ്റുകളെ വളർത്തുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങൾക്കു് അന്നം തരുന്ന കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക്‌ കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.

കഴിഞ്ഞ 8 മാസമായി അതിജീവനത്തിനായി കർഷകർ നടത്തുന്ന കർഷക സമരത്തിനും പാർലമെൻ്റിലേക്ക് മാർച്ച് നടത്തിയ കർഷകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധി ദർശൻ വേദി പാലാ നിയോജക മണ്ഡലം കമ്മറ്റി പാലായിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

.രാജ്യത്തെ കാർഷിക മേഖല ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവ് വച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും കർഷകർക്ക് ദ്രോഹകരമായി ബാധിക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും ധർണ്ണക്ക് ആശംസ അർപ്പിച്ച് ഡിജോ കാപ്പൻ ആവശ്യപ്പെട്ടു.


.നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ 
അഡ്വ.എ.എസ്സ് തോമസ്, കെ.റ്റി തോമസ് കിഴക്കേക്കര, മാത്യു കണ്ടത്തിപ്പറമ്പിൽ, എന്നിവർ ധർണ്ണ നടത്തി.

  ബിജോയി എബ്രാഹം, വിജയകുമാർ തിരുവോണം,രാജേന്ദ്രബാബു ,സെബാസ്റ്റ്യൻ സി കാപ്പൻ, സത്യനേശൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു.


Post a Comment

0 Comments