Latest News
Loading...

പാലാക്കാർക്ക് പാഴ്സൽ ഭക്ഷണം ഇനി വേഗത്തിൽ


പാലായിലും പരിസരങ്ങളിലും ഇനി പാഴ്സൽ ഭക്ഷണം അധികനേരം കാത്തിരിക്കേണ്ട. ഓർഡർ ചെയ്ത ഭക്ഷണം സമയത്ത് കിട്ടിയില്ലെങ്കിൽ തുകയിൽ കുറവും. പാലാ കേന്ദ്രമായി പ്രവർത്തനം തുടങ്ങിയ ഫുഡീറ്റോ (Foodeato) ആപ്പിലാണ് ഈ ഓഫർ.

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഉപകാരപ്രദമായ ആപ്പാണ് ഫുഡീറ്റോ. ഷോപ്പുകൾക്ക് ആപ്പിൽ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ഭക്ഷണസാധനങ്ങൾ ലിസ്റ്റ് ചെയ്യാം. ഓരോ സമയത്തും ഭക്ഷണം ലഭ്യമായ കടകളുടെയും അവിടെ ലഭ്യമായ ഭക്ഷ്യവസ്തുക്കളു ടെയും ലിസ്റ്റ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഫുഡീറ്റോയുടെ സ്വന്തം ജീവനക്കാരാണ് ഓർഡർ ചെയ്ത ഭക്ഷണം കടകളിൽ നിന്നും ഉപഭോക്താക്കളിൽ  എത്തിക്കുന്നത്. ഡെലിവറി ടൈം ആപ്പിൽ പ്രദർശിപ്പിച്ചതിലും കടന്നുപോയാൽ ബില്ലിൽ 25 ശതമാനം ഡിസ്കൗണ്ടും ഫുഡീറ്റോ വാഗ്ദാനം ചെയ്യുന്നു.

തിങ്കളാഴ്ച മുതൽ ആപ്പ് കൂടുതൽ പ്രവർത്തനസജ്ജമാകുന്നതോടെ കൂടുതൽ ഓഫറുകളും ലഭ്യമാകും. നേരത്തെ കൂത്താട്ടുകുളത്തും പരിസരപ്രദേശങ്ങളിലും ഡെലിവറി ആരംഭിച്ച ആപ്പാണ് ഇപ്പോള്‍ പാലായിലും ഡെലവറി സംവിധാനം അവതരിപ്പിക്കുന്നത്.

പ്ലേ സ്റ്റോറിൽ നിന്നും ആപ്പ്  ഡൗൺലോഡ് ചെയ്യാൻ ഈ ലോഗോയിൽ ചെയ്യുക...


For Delivery jobs contact: 9567290711


നിങ്ങളുടെ സാധനങ്ങളോ സേവനങ്ങളോ ഇത്തരത്തില്‍ ജനങ്ങളിലെത്തിക്കണോ.. വാട്‌സ്ആപ് ചെയ്യൂ. 7902412694



Post a Comment

0 Comments