Latest News
Loading...

വിദേശ മദ്യവുമായി ഒരാൾ പാലാ എക്സൈസിന്റെ പിടിയിലായി.


ഭരണങ്ങാനത്തു നിന്നും ഇൻഡ്യൻ നിർമിത വിദേശ മദ്യവുമായി ഒരാൾ പാലാ എക്സൈസിന്റെ പിടിയിലായി. ഭരണങ്ങാനം  മരോട്ടിക്കൽ   ബെന്നി മാത്യുവാണ് പിടിയായത്..

പാലാ റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി ആനന്ദരാജും സംഘവും ചേർന്ന് പട്രോളിംഗിനിടയിൽ   ഭരണങ്ങാനം  ശ്രീകൃഷ്ണ സ്വാമി  ക്ഷേത്രത്തിന്റെ സമീപത്തു നിന്നുമാണ് അനധികൃത മദ്യവില്ലന ലക്ഷ്യമാക്കി കൈവശം  വെച്ച 1.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തത്



മദ്യം കടത്താനുപയോഗിച്ച KL 35 D 6892 HONDA Activa സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. കണ്ണൻ സി, CEO മാരായ ടോബിൻ അലക്സ് , ഷെബിൻ ടി മാർക്കോസ്, പ്രണവ് വിജയ് WCEO ജയപ്രഭ എം.വി , ഡ്രൈവർ സന്തോഷ് കുമാർ ടി.ജി.എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments