Latest News
Loading...

റോഡിലെ അപകട കുഴികൾ അടച്ചു

പനക്കപ്പാലം : പൂഞ്ഞാർ ഏറ്റുമാനൂർ സംസ്ഥാന ഹൈവെയിൽ തലപ്പലം പഞ്ചായത്തിന്റെ പരിധിയിലുള്ള ഭാഗത്തെ കുഴികൾ അടച്ചു. മേലമ്പാറ റിലയൻസ് പമ്പ് മുതൽ അമ്പാറ അമ്പലം ഭാഗം വരെയുള്ള റോഡിലെ അപകട കുഴികളാണ് ഡിവൈഎഫ്ഐ കാഞ്ഞിരപ്പാറ, അമ്പലംപടി യുണിറ്റുകളുടെ നേതൃത്വത്തിൽ അടച്ചത്. 


.റോഡിന്റെ ഇരു വശങ്ങളിലുമുള്ള കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ നിരവധി അപകടത്തിൽ പെട്ടിരുന്നു. തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രദേശത്തെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചത്. 

ഡിവൈഎഫ്ഐ തലപ്പലം മേഖല പ്രസിഡന്റ്‌ അഖിൽ, അമ്പലംപടി യുണിറ്റ് പ്രസിഡന്റ് അജിത്, കാഞ്ഞിരപ്പാറ യുണിറ്റ് പ്രസിഡന്റ് എബി എന്നിവരുടെ നേതൃത്വത്തിലാണ് കുഴികൾ അടച്ചത്.

.


Post a Comment

0 Comments