Latest News
Loading...

പഠനോപകരണ വിതരണവും സമ്മാനദാനവും നടത്തി

തീക്കോയി: ഡിവൈഎഫ്ഐ തീക്കോയി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. പഠനോപകരണ വിതരണം ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു.

 ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനു വേണ്ടി കഴിഞ്ഞ ഒരാഴ്ച കാലം നീണ്ടുനിന്ന ആക്രി ചലഞ്ച് ലൂടെയും ബിരിയാണി ഫെസ്റ്റിലൂടെയുമാണ് പഠനോപകരണങ്ങൾ വാങ്ങുന്നതിനായുള്ള തുക സമാഹരിച്ചത്.

കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിലെ വിജയികളെ പ്രവചിക്കാനുള്ള മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയിച്ച മൂന്നുപേർക്കും അഞ്ചു ലിറ്റർ പെട്രോൾ വീതം സമ്മാനം നൽകി. അടിക്കടി പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര ഗവൺമെൻ്റിന്  എതിരെയുള്ള പ്രതിഷേധ സൂചകമായാണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചത്.


പ്രവചന മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനം ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം മിഥുൻ ബാബു ,ബ്ലോക്ക് സെക്രട്ടറി പി.ബി ഫൈസൽ,ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി കെ. ആർ അമീർ ഖാൻ എന്നിവർ കൈമാറി. യോഗത്തിന് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ശശി, ജോസ് തയ്യിൽ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. യോഗത്തിന് മേഖലാ പ്രസിഡണ്ട് റോണി സന്തോഷ് അധ്യക്ഷത വഹിച്ചു,മേഖലാ സെക്രട്ടറി സജിത്ത് സ്വാഗതവും മേഖലാ ട്രഷറർ സന്ദീപ് നന്ദിയും അർപ്പിച്ച് സംസാരിച്ചു.


Post a Comment

0 Comments