Latest News
Loading...

മീനച്ചിൽ ഈസ്റ്റ്‌ ബാങ്കിന് മുൻപിൽ ഡിവൈഎഫ്ഐ ധർണ്ണ നടത്തി.

ഈരാറ്റുപേട്ട : സംസ്ഥാന സർക്കാർ ഓൺലൈൻ പഠനത്തിനായി നടപ്പിലാക്കിയ വിദ്യാ തരംഗിണി പദ്ധതി നടപ്പിലാക്കിയതിൽ കാലതാമസം വരുത്തിയ മീനച്ചിൽ ഈസ്റ്റ്‌ അർബൻ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിക്ഷേധ ധർണ്ണ നടത്തി.

 സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ ക്ലാസുകൾ മുടങ്ങുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് സഹകരണ ബാങ്കുകൾ വഴി ഓരോ ബാങ്കിന്റെയും പ്രവർത്തന പരിധിക്കുള്ളിൽ 'വിദ്യാതരംഗിണി വായ്പ' നൽകുന്നതിന് സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ സർക്കാർ ഉത്തരവ് ഇറങ്ങിയതിനു ശേഷം മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക് ഭരണസമിതി വിദ്യാർത്ഥികളുടെ വയ്പ്പ അപേക്ഷ നിഷേധിച്ചിരുന്നു. 

ഇതിനെ തുടർന്ന് ഡിവൈഎഫ്ഐ സമരം പ്രഖ്യാപിക്കുകയും പ്രശനങ്ങളിൽ നിന്നും തടിയൂരാൻ പിന്നിട് ഭരണ സമിതി അപേക്ഷ സ്വീകരിച്ചും തുടങ്ങി.എന്നാൽ സർക്കാർ ഉത്തരവ് അട്ടിമറിച്ചുകൊണ്ട് അപേക്ഷ സ്വീകരിക്കാതെയിരുന്ന അർബൻ ബാങ്ക് ഭരണ സമിതിക്കെതിരെ എല്ലാം ശാഖാകൾക്കു മുൻപിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കുകയായിരുന്നു.

ബാങ്ക് ഹെഡ് ഓഫിസിൽ നടത്തിയ സമരം സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം ടി എസ് സ്നേഹധനൻ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു, മേഖല സെക്രട്ടറി പ്രമോദ് എംപി എന്നിവർ പങ്കെടുത്തു. 

അരുവിത്തുറയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ എം ബഷീർ, ഈരാറ്റുപേട്ടയിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ, പൂഞ്ഞാർ ചേന്നാട് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ജോർജ് പീറ്റർ, മൂന്നിലവിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഒ ജോർജ്, തലപ്പലത്ത് സിപിഐ എം ലോക്കൽ സെക്രട്ടറി സി കെ ഹരിഹരൻ, മേലുകാവിൽ സിപിഐ എം ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ, തിടനാട് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ആൽബിൻ മാത്യു, പെരിങ്ങുളത്ത് മേഖല പ്രസിഡന്റ്‌ അഡ്വ.അക്ഷയ് ഹരി, തീക്കോയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം തോമസ് മാത്യു എന്നിവർ സമരം ഉദ്‌ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളായ സാം അലക്സ്, ജെറി വർഗീസ്,സാം മാത്യു, പ്രഭാത് രാജു, കെ ആർ അമീർ ഖാൻ, പി എ ഷെമീർ, സജിത്ത്, സതീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഫോട്ടോ
വിദ്യാ തരംഗിണി പദ്ധതി നടപ്പിലാക്കിയതിൽ കാലതാമസം വരുത്തിയ മീനച്ചിൽ ഈസ്റ്റ്‌ അർബൻ ബാങ്ക് ഭരണ സമിതിക്കെതിരെ ബാങ്ക് ഹെഡ് ഓഫിസിൽ ഡിവൈഎഫ്ഐ നടത്തിയ സമരം സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം ടി എസ് സ്നേഹധനൻ ഉദ്‌ഘാടനം ചെയുന്നു.




Post a Comment

0 Comments