Latest News
Loading...

തലനാട്ട് തെരുവുനായ ആക്രമണത്തില്‍ 8 വയസുകാരന് ഗുരുതര പരിക്ക്



തലനാട് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. വാകയില്‍ ജൂബി യുടെ മകന്‍ റോണി (8)നെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചത്. കുട്ടിയുടെ മുഖത്ത് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. 


.റോഡില്‍ സഹോദരനൊപ്പം  കളിക്കുകയായിരുന്നു റോണി. അപ്രതീക്ഷിതമായി തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കൈയില്‍ മാരക പരിക്കുകളുണ്ട്. ഒപ്പം കവിലിലും കണ്ണിന് സമീപവും കടിയേറ്റു. 



കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. മെഡിക്കല്‍ കോളജില്‍ 2 ദിവസം ചികിത്സയിലായിരുന്നു കുട്ടി. ആക്രമണത്തില്‍ കുട്ടിയുടെ ഒരുപല്ലും നഷ്ടമായിട്ടുണ്ട്. തെരുവ് നായുടെ മേഖലയില്‍  ശല്യം കൂടുന്നതായി പഞ്ചായത്തില്‍ പരാതികള്‍ വ്യാപകമാവുകയാണ്.




Post a Comment

0 Comments