Latest News
Loading...

പ്രതിഷേധ ധർണ്ണ നടത്തി

പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധി അർഹതപ്പെട്ട കർഷകർക്ക് നിഷേധിയ്ക്കുന്ന LDE സർക്കാരിന്റെ കർഷക വിരുദ്ധ നടപടിക്കെതിരെ ഭാരതീയ കിസ്സാൻ മോർച്ച സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടേയും, കിസ്സാൻ മോർച്ച നി. മ. കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പൂഞ്ഞാർ തെക്കേക്കര കൃഷിഭവനു മുന്നിൽ നടത്തിയ ധർണ്ണാ സമരം ബി ജെ പി ജില്ലാ കമ്മിറ്റി അംഗം പൂഞ്ഞാർ മാത്യൂ മുതിരേന്തിക്കൽ ഉദ്ഘാടനം ചെയ്തു.


.യോഗത്തിൽ ബി ജെ പി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു
കർഷക മോർച്ച നി.മ. പ്രസിഡന്റ് സോമരാജൻ ആറ്റുവേലിൽ, സെക്രട്ടറി KS വിനോദ്, എം വി പ്രദീപ് കുമാർ , സുരേഷ് ചോറ്റയിൽ, പ്രദീപ് തെങ്ങണയിൽ, സിബി കുമാർ മന്നം എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments