പൂഞ്ഞാർ : തൊഴിലുറപ്പ് ദിനങ്ങൾ ഇരുന്നൂറായി വർധിപ്പിക്കുക, പ്രതിദിന വേതനം അറുന്നൂറായി വർധിപ്പിക്കുക,തൊഴിലുറപ്പ് വേതനം ജാതി തിരിച്ചും വിതരണം ചെയുവാനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് പട്ടിക ജാതി ക്ഷേമ സമിതി, കെഎസ്കെടിയു സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫിസിന് മുൻപിൽ ധർണ്ണ സമരം നടത്തി.
.പൂഞ്ഞാർ ഏരിയായിൽ പൂഞ്ഞാർ തെക്കേക്കര പോസ്റ്റ് ഓഫിസിന് മുൻപിൽ നടത്തിയ സമരം കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം വി എൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗം എം ആർ രത്നാകരൻ നായർ, ഏരിയ പ്രസിഡന്റ് ബിനോയ് മാത്യു, പികെ എസ് ഏരിയ പ്രസിഡന്റ് രവീന്ദ്രൻ, കമ്മിറ്റി അംഗം അനുകുട്ടൻ എന്നിവർ സംസാരിച്ചു.
.സമരത്തിന് പികെഎസ് സെക്രട്ടറി ശശിന്ദ്രൻ ആദ്യക്ഷനായി. കെഎസ്കെടിയൂ ഏരിയ സെക്രട്ടറി ടിഎസ് സിജു സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ബിന്ദു സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
0 Comments