Latest News
Loading...

ധന്യയ്ക്ക് ഫുള്‍മാര്‍ക്ക് നഷ്ടമായത് ഒറ്റ മാര്‍ക്കിന്




പൂഞ്ഞാര്‍ എസ്എംവി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എസ് ധന്യയ്ക്ക് 1200 ഫുള്‍മാര്‍ക്ക് നഷ്ടമായത് ഒറ്റ മാര്‍ക്കിന്റെ വ്യത്യാസത്തില്‍. സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനായിയ ധന്യക്ക് ഇംഗ്ലീഷ് വിഷയത്തിലാണ് ഒരു മാര്‍ക്ക് നഷ്ടമായത്. ബാക്കി 5 വിഷയങ്ങളിലും 200-ല്‍ 200 മാര്‍ക്ക് ധന്യക്ക് ലഭിച്ചു. 


.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിയായ പൂഞ്ഞാര്‍ പനച്ചികപ്പാറ കരിമ്പനയ്ക്കല്‍   സുന്ദരേശന്റെയും ഈരാറ്റുപേട്ട മുത്തൂറ്റ് ഫിനാന്‍സ് മാനേജരായ മായാദേവിയുടെയും ഇളയമകളാണ് ധന്യ. ഈരാറ്റുപേട്ട അല്‍ഫോന്‍സാ സ്‌കൂളില്‍ നിന്നും പത്താംക്ലാസ് പരീക്ഷയില്‍ ധന്യക്ക് 96 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. 

.അഭിഭാഷക മേഖല ഇഷ്ടപ്പെടുന്ന ധന്യ, എല്‍എല്‍ബി പഠനത്തിനായുള്ള തയാറെടുപ്പിലാണ്. സഹോദരി ദേവിക ചേര്‍പ്പുങ്കല്‍ കോളേജില്‍ എംഎസ് സി മാത്‌സ് വിദ്യാര്‍ത്ഥിനിയാണ്. 


Post a Comment

0 Comments