Latest News
Loading...

പഴുക്കാക്കാനത്ത് എംഎൽഎയെയും ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു.

മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാക്കാനത്ത് ഡാം നിർമാണം വേണമെന്ന് പടിഞ്ഞാറൻ മേഖല യിൽ ആവശ്യമുയരുന്നതിനിടെ, നിർദിഷ്ട സ്ഥലത്തെത്തിയ പൂഞ്ഞാർ എംഎൽഎയെയും ഉദ്യോഗ സ്ഥരെയും നാട്ടുകാർ തടഞ്ഞു. കട്ടിക്കയം മേഖലയിൽ ഡാം നിർമിക്കാനുള്ള നീക്കം അനുവദിക്കി ല്ലെന്ന് നാട്ടുകാർ പറഞ്ഞു. എതിർപ്പിനെ തുടർന്ന് സംഘം പെട്ടെന്ന് മടങ്ങി.


മഴക്കാലത്ത് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ തട യാൻ മൂന്നിലവ് പഴുക്കാക്കാനത്ത് ഡാം വേണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. വർഷ ങ്ങൾക്ക് മുൻപ് വിഭാവനം ചെയ്ത പദ്ധതി ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. പാലാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്നിലവിലെയും പാലായിലെയും രാഷ്ട്രീയ സാഹചര്യങ്ങളും ഡാം നിർമാണവിഷയം സജീവമാകാൻ കാരണമാണ്.



ഡാം നിർമാണത്തിന് ഉദ്ദേശിക്കുന്ന സ്ഥലത്ത് സമീപ നിയോജക മണ്ഡലത്തിലെ എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തിങ്കലുമൊപ്പമാണ് ഉദ്യോഗസ്ഥരെത്തിയത്. വാർഡ് അംഗം ജിൻസി ഡാനി യേലും നാട്ടുകാരും ഉൾപ്പെടെ സംഘത്തെ തടയുകയായിരുന്നു. ഡാം നിർമിക്കുന്നതിന് എതിര ല്ലെന്നും ജനവാസം കുറഞ്ഞ താഴ്ഭാഗത്ത് നിർമിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Post a Comment

0 Comments