Latest News
Loading...

ചിരട്ടപ്പാല്‍ ഇറക്കുമതിക്കുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജോസ് കെ മാണിയും പിസി ജോര്‍ജ്ജും



ചിരട്ടപ്പാൽ (കപ്പ് ലബ് റബ്ബർ) നെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ (ബി.ഐ.എസ്) കീഴില്‍ കൊണ്ടുവന്ന് ഇറക്കുമതി ചെയ്യാൻ നടക്കുന്ന നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള നിർണ്ണായക യോഗം ഈ മാസം 29-ന് ഡൽഹിയിൽ നടക്കുകയാണ്. 

.ഇത് റബ്ബറിന്റെ വലിയ വില തകർച്ചക്ക് കാരണമാകും. മുൻപ് ഇത്തരത്തിൽ നീക്കം ഉണ്ടായപ്പോൾ ശക്തമായ കർഷക പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ഇടപെട്ടാണ് ഈ തീരുമാനം മാറ്റിവെച്ചത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

.ചിരട്ടപ്പാല്‍ (കപ്പ് ലബ് റബര്‍) ഇറക്കുമതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ജോസ് കെ മാണിയും ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം മുമ്പ് ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഇറക്കുമതിക്കുള്ള നീക്കം സജീവമാക്കുവാനുള്ള ശ്രമങ്ങള്‍ ആശങ്കയോടെ മാത്രമെ കാണുവാന്‍ കഴിയൂ. കപ്പ്ലബ് ഇറക്കുമതി കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കും. ആരോഗ്യപ്രശ്നം, മലിനീകരണം എന്നിവ ചൂണ്ടിക്കാട്ടി കര്‍ഷകസമൂഹവും, രാഷ്ട്രീയപാര്‍ട്ടികളും ഇറക്കുമതിക്കെതിരെ മുമ്പ് രംഗത്തുവന്നിരുന്നു.



 ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്സിന്റെ (ബി.ഐ.എസ്) കീഴില്‍ കൊണ്ടുവന്ന് ഇറക്കുമതിക്ക് അനുമതി നേടുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറക്കുമതിക്ക് അനുമതി നല്‍കുവാനുള്ള ഗൂഡനീക്കങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ സമരപരിപാടികള്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) നേതൃത്വം നല്‍കും.

Post a Comment

0 Comments