Latest News
Loading...

എല്‍പി സ്‌കൂള്‍ കെട്ടിടനിര്‍മാണം വൈകുന്നു. പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ഗവ. എല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മാണം വൈകുന്നതിനെതിരെ പ്രതിഷേധ ധര്‍ണ നടത്തി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം നാല് വര്‍ഷം മുന്‍പ് പൊളിച്ചുനീക്കുകയായിരുന്നു. എന്നാല്‍ പുതിയ കെട്ടിടം നിര്‍മാണം ഇതുവരെ തുടങ്ങാനായില്ല. 



.കെട്ടിടം പൊളിച്ചതില്‍ വന്‍ അഴിമതി നടന്നതായും ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ ടോമി കല്ലാനി ആരോപിച്ചു. ഡിസിസി അംഗം അപ്പച്ചന്‍ മൂശാരി പറമ്പില്‍, ബ്ലോക്ക് മെംബര്‍ അജിത് കുമാര്‍, ഓള്‍വിന്‍ തോമസ്, ഉഷാകുമാരി, ഷാന്റി തോമസ്, സുബ്രഹ്മണ്യന്‍ പുത്തന്‍കൈപ്പുഴ, ജെയിംസ് വെള്ളേടത്ത്, ചാര്‍ളി, ജോയി കൊണ്ടൂപ്പറമ്പില്‍, ഉല്ലാസ് കാരക്കൊമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

.


Post a Comment

0 Comments